സൂര്യാഘാതമെന്ന് സംശയം; കാറഡുക്കയില്‍ കശുവണ്ടി പെറുക്കാന്‍ പോയ വയോധികന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കശുവണ്ടി പെറുക്കാന്‍ പോയ വയോധികനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, ഉദയഗിരി, ആലക്കോട് സ്വദേശിയും കാറഡുക്ക പഞ്ചായത്തിലെ കാറഡുക്ക, നെച്ചിപ്പടുപ്പ്, നീരോളിപ്പാറയില്‍ താമസക്കാരനുമായ എ ഡി ദേവസ്യ (72)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ദേവസ്യ കശുവണ്ടി പെറുക്കാനായി പോയതെന്നു പറയുന്നു. സന്ധ്യയോടെ അതുവഴി പോയവരാണ് ദേവസ്യയെ അവശനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇന്‍ക്വസ്റ്റിനും പോസ്റ്റു …

ഒറ്റമുറി വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന് തുണയായി നാട്ടുകാര്‍; ഉദുമയുടെ ബംബേട്ടന്‍ ഇനി മരിയ ഭവനില്‍ സുരക്ഷിതന്‍

കാസര്‍കോട്: ഉദുമ, പാക്യാരയിലെ ഒറ്റ മുറി വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ബംബേട്ടന്‍ ഇനി പള്ളിക്കര, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ സുരക്ഷിതന്‍.തനിച്ച് താമസിച്ചിരുന്ന ബംബേട്ടനെ കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുല്ല ,പാലിയേറ്റീവ് നഴ്‌സ് ശ്രീജ എരോല്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണ് അവശതയ്ക്കു കാരണമെന്നു വ്യക്തമായി. തുടർന്ന് കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം കൊടുത്തതോടെ ബംബേട്ടന്‍ ഉഷാറായി. തുടര്‍ന്നാണ് മരിയ ഭവനിലേയ്ക്ക് …

നാടെങ്ങും ചര്‍ച്ച ചൂടും പാമ്പും; പാമ്പിനെ പാന്റ്‌സിന്റെ പോക്കലിട്ട് കടയില്‍ എത്തിയ യുവാവിനു കടിയേറ്റു

മലപ്പുറം: സംസ്ഥാനമെങ്ങും കടുത്ത ചൂടും പാമ്പു Lകടിയും സജീവമായി ചര്‍ച്ച ചെയ്തുവരുന്നതിനിടയില്‍ ജീവനുള്ള പാമ്പിനെ പാന്റ്‌സിന്റെ പോക്കറ്റിലിട്ട് കടയില്‍ എത്തിയ യുവാവിനു കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം, ഒതായി എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ജീന്‍സ് പാന്റ്‌സും ബനിയന്‍ ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് ഇടയ്ക്കിടെ പോക്കറ്റില്‍ കൈ ഇടുകയും പാമ്പിനെ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ മൂന്നു തവണ യുവാവിന്റെ കൈയില്‍ പാമ്പു കടിയേറ്റു. തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവാവ് …

പൂഴിക്കൊള്ളക്കെതിരെ പൊലീസ് സജീവം: ഷിറിയയില്‍ പിടികൂടിയ ആര്‍ സി ഓണര്‍ അഷ്‌റഫ് അറസ്റ്റില്‍

കുമ്പള: പൂഴി ഊറ്റലിനിടെ പൊലീസിനെ കണ്ടു ടിപ്പര്‍ ലോറിയും മണലൂറ്റല്‍ കുട്ടകളും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട ആര്‍ സി ഓണര്‍ പെരിയടുക്കയിലെ എം അഷ്‌റഫിനെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡിംഗുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. കേസിലെ മറ്റു പ്രതികളായ ലോഡിംഗ് തൊഴിലാളികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.മാര്‍ച്ച് 30ന് വൈകിട്ട് ഷിറിയ പുഴയുടെ ഹേരൂര്‍ പയ്യാര്‍ കടവില്‍ മണലൂറ്റു നടക്കുന്നെന്ന വിവരം ലഭിച്ച എസ് ഐ മാരായ സി സനിത്‌, അനന്തകൃഷ്ണ ആര്‍ മേനോന്‍ എന്നിവര്‍ പൊലീസ് ജീപ്പില്‍ ഉടന്‍ …

കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് പുറത്തെടുത്തു

മലപ്പുറം: അരീക്കോട്ടു കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. മൂർക്കനാട് സാദിഖിന്റെ മകനായ നാലുവയസ്സുകാരനാണ് അലുമിനിയം കലത്തിൽ കുടുങ്ങിയത്. വീട്ടിനുള്ളിൽ ഒളിച്ചു കളിക്കുന്നതിനിടയിൽ കലത്തിൽ കയറിയിരുന്ന കുട്ടി എണീക്കാൻ കഴിയാതെ വിഷമിച്ചു. ഒടുവിൽ കുട്ടിയുടെ നിലവിളി കേട്ട് പിതാവ് നടത്തിയ അന്വേഷണത്തിലാണ് പുറത്തിറങ്ങാൻ ആവാതെ കലത്തിൽ കലത്തിൽ കുടുങ്ങി ഇരിക്കുന്ന കുട്ടിയെ കണ്ടത്. വിവരമറിഞ്ഞ് സമീപവാസികൾ തടിച്ചുകൂടി .കുട്ടിയെ പുറത്തെടുക്കാൻ എല്ലാവരും ശ്രമിച്ചു. എങ്കിലും പരാജയപ്പെട്ടു. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് …

വേനൽചൂട് അതിരൂക്ഷം : സംസ്ഥാനത്തു ഒരു മരണം : മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക്പൊള്ളലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേനൽചൂടിൽ ഒരാൾ മരിച്ചു.മൂന്നു കുട്ടികൾക്കും അംഗൻവാടി ടീച്ചർക്കും ഒരു അതിഥി തൊഴിലാളിക്കും സൂര്യാഘാതമേറ്റു. വേനൽ ചൂട് അതി രൂക്ഷമായതിനെ തുടർന്നു പാലക്കാട്, തൃശൂർ,കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. കൊല്ലത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ചക്കരക്കൽ പള്ളിപൊയിലിലെ എം വി സനൽ കുമാറാണ് (37 )സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ദുബായിലായിരുന്ന സനൽകുമാർ വോട്ട് ചെയ്യാനാണ് നാട്ടിലെത്തിയത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിൽ ഏപ്രിൽ 7-ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിറുത്തൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നീട്ടിയിരിക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് ഈ തീരുമാനം. ​ഇസ്‌ലാമാബാദിലെ ചർച്ചകൾ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഒരു “യഥാർത്ഥ കരാർ” ഉണ്ടാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ​ഇസ്രായേൽ-ലെബനൻ ബന്ധം: ഇറാനുമായുള്ള ചർച്ചകൾക്ക് സമാന്തരമായി, ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവിരാമവും മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാൻ ട്രംപ് ഭരണകൂടം ഇടപെട്ടിട്ടുണ്ട്. …