കാരഗുളികന്‍ ദേവസ്ഥാനത്തെ പടക്കം പൊട്ടിക്കല്‍; അമ്പലക്കമ്മറ്റി അംഗത്തെയും തടയാന്‍ ശ്രമിച്ച ആളുടെ കുടുംബത്തേയും ആക്രമിച്ചതായി പരാതി; 11 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്, പുതുക്കൈ ചതുരക്കിണറില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തില്‍ 11 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ചതുരക്കിണറിലെ കെ വി ഷിബിന്‍ (35) നല്‍കിയ പരാതിയില്‍ ചതുരക്കിണറിലെ പ്രദീപ് ,സനീഷ്, പ്രതുല്‍, കണ്ടാല്‍ അറിയാവുന്ന മറ്റു എട്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചതുരക്കിണര്‍ കാരഗുളികന്‍ ദേവസ്ഥാനത്ത് തെയ്യം കണ്ടു കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും ഭയക്കുന്ന രീതിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത അമ്പലക്കമ്മറ്റി അംഗം അഭിലാഷിനെ പ്രദീപ് കൈകൊണ്ട് മുഖത്ത് അടിക്കുകയും തടയാന്‍ ശ്രമിച്ച അന്യായക്കാരന്റെ ഏട്ടനെയും മറ്റും ആക്രമിക്കുകയും ചീത്ത വിളിക്കുകയും കത്തി വീശുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാത്രി 10 മണിയോടെ ഒരു സംഘം ആള്‍ക്കാര്‍ വീടുകയറി പ്രായമായ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞു. അക്രമത്തില്‍ പരാതിക്കാരനായ കെ വി ഷിബിന്റെ ഭാര്യ കെ പ്രജിന, മാതാവ് ഭാര്‍ഗവി എന്നിവര്‍ക്കും പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page