സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്)

പി പി ചെറിയാൻ

ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ’ പരിപാടിയിൽ മുഖ്യാതിഥി.
ജോർജ് വർഗീസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു, ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ സംഗീത പരിപാടിയിൽ അണിനിരക്കും.

സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓർമ്മകൾ പുതുക്കുന്ന പരിപാടിയിലേക്ക് സംഘാടകർഎല്ലാവരെയും ക്ഷണിച്ചു.

പരിപാടി 24, വെള്ളിയാഴ്ചരാത്രി 08:15 (ഡാളസ് സമയം )
ഇന്ത്യൻ സമയം – ശനിയാഴ്ച രാവിലെ 05:45 മണി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page