പയ്യന്നൂര്‍: ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോക്‌സോ പ്രകാരം അറസ്റ്റിൽ . തൃക്കരിപ്പൂര്‍, എടാട്ടുമ്മല്‍, ചാപ്പയില്‍ രാഘവന്‍ എന്ന വെടി രാഘവ(52)നെയാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി രാജേഷ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ തേപ്പു ജോലിക്കെത്തിയതായിരുന്നു രാഘവന്‍. ഈ സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ എത്തിയ ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയതും അറസ്റ്റു ചെയ്തതും. രാഘവന് നേരത്തെ നാട്ടുകാരുടെ കൈച്ചൂട് അറിഞ്ഞിരുന്നുവെന്നും അതോടെയാണ് വെടി രാഘവന്‍ എന്നു പേരുവീണതെന്നും പൊലീസ് പറഞ്ഞു.






