മുണ്ടോള്‍, മഹാവിഷ്ണു ദുര്‍ഗ്ഗാ പരമേശ്വരി ശാസ്താ ക്ഷേത്ര പാട്ടുത്സവത്തിനു കൊടിയേറി

കാസര്‍കോട്; മുണ്ടോള്‍ മഹാവിഷ്ണു ദുര്‍ഗ്ഗാ പരമേശ്വരി ശാസ്താ ക്ഷേത്ര പാട്ടുത്സവത്തിനു കൊടിയേറി. വെള്ളിയാഴ്ച രാവിലെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന കൊടിയേറ്റ ചടങ്ങില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകുന്നേരം 6.30ന് ദീപാരാധന,രാത്രി 7.30ന് ശീവേലി ഉത്സവം, 8.30ന് മഹാപൂജ. ശനിയാഴ്ച രാവിലെ 6ന് ഉഷപൂജ, 6.30ന് ശീവേലി ഉത്സവം, വൈകുന്നേരം ദീപാരാധന, ശീവേലി ഉത്സവം, മഹാപൂജ. ഞായറാഴ്ച രാവിലെ മുതല്‍ വിവിധ പൂജകള്‍. 27ന് രാവിലെ 6ന് ഉഷപൂജ,6.30ന് ശീവേലി ഉത്സവം, 9ന് ആയുധം എഴുന്നള്ളത്ത്, 10ന് നവകാഭിഷേകം, ഉച്ചയ്ക്ക് 12.30ന് ദീപാരാധന, തായമ്പക, രാത്രി 8.30ന് മഹാപൂജ,ശ്രീഭൂതബലി ഉത്സവം, രാത്രി 12ന് നൃത്തോത്സവം, ഒരു മണിക്ക് ശയനം, കവാട ബന്ധനം, 28ന് രാവിലെ 6.30ന് കവാടോദ്ഘാടനം, നടതുറക്കല്‍, ഉഷപൂജ, കണി ദര്‍ശനം, 9ന് ഭൂതബലി ഉത്സവം, ഉച്ചയ്ക്ക് 11 മണിക്ക് ആറാട്ട്, 12ന് ദര്‍ശന ബലി, ബട്ടലു കാണിക്ക, രാജാംഗണ പ്രസാദം, കൊടിയിറക്കം, ഒരു മണിക്ക് മഹാപൂജ, പ്രസാദ വിതരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page