വനത്തില്‍ കാണാതായ 58 കാരി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍
വയനാട്: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ 58 കാരിയെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതിയാണ് മരിച്ചത്. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ ചിതറിയനിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 11 നാണ് പാര്‍വതിയെ കാണാതായത്. കുടുംബകലഹത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി വീട്ടുകാര്‍ അന്വേഷിക്കാന്‍ മുതിര്‍ന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുവീട്ടില്‍ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ …
Read more “വനത്തില്‍ കാണാതായ 58 കാരി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍”