തൊടുപുഴ: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പിതൃസഹോദരിയുടെ മകന്റെ കുത്തേറ്റ് യുവാവ് മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി ചുരുളിപതാല്‍ കല്ലുമാലിക്കല്‍ രാജനാണ് (26) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മരപ്പണിക്കാരനായ രാജന് കുത്തേറ്റത്. പിതാവിന്റെ സഹോദരിയുടെ മകന്‍ അനൂപ് എന്നയാളാണ് കുത്തിയത്. അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജോലിക്കാരനാണ്. വ്യാഴാഴ്ച രാത്രി രാജന്റെ വീട്ടില്‍വച്ച് കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രകോപിതനായ അനൂപ് രാജനെ കുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.







