കാസര്‍കോട്: വീട്ടില്‍ നിന്നു പോയ ആളെ കാണാതായതായി പരാതി. കൂഡ്‌ലു, മീപ്പുഗിരിയിലെ കലാവതിയുടെ ഭര്‍ത്താവ് ദേവരാജ് എന്ന ഗിരീഷി(48)നെയാണ് കാണാതായത്. മകന്‍ ഡി ഗുരുരാജിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറര മണിയോടെ പുറത്തേക്ക് പോയ പിതാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നു മകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.






