ബന്തടുക്ക, മാരിപ്പടുപ്പില്‍ യുവാക്കളെ ആക്രമിച്ചു; പള്ളിയുടെ ഗേറ്റ് തകര്‍ത്തു, 20 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്ക, മാരിപ്പടുപ്പില്‍ യുവാക്കളെ ആക്രമിക്കുകയും കുരിശുപള്ളിയുടെ ഗേറ്റ് തകര്‍ത്തതായും പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചാമക്കൊച്ചി, മാരിപ്പടുപ്പ്, തട്ടിലിലെ മുഹമ്മദ് അമീന്റെ പരാതിയില്‍ പള്ളത്തിങ്കാലിലെ ശരത്, കരിവേടകം ബണ്ടങ്കൈയിലെ ഗൗതം, പടുപ്പിലെ മിലന്‍സാബു, അശ്വിന്‍, വിഷ്ണു, ഏണിയാടിയിലെ നസീര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു14 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. അക്രമത്തില്‍ പരാതിക്കാരനായ മുഹമ്മദ് അമീനെ കൂടാതെ സുഹൃത്തുക്കളായ വിപിന്‍, ഷിബിന്‍, പ്രവീണ്‍ എന്നിവര്‍ക്കും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു.
വിഷുദിവസമായ ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മാരിപ്പടുപ്പ്, കുരിശുപള്ളിക്ക് സമീപത്താണ് കേസിനാസ്പദമായ സംഭവം. മുന്‍ വൈരാഗ്യമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page