ഒരേ നാട്ടുകാര്‍, ഇരുവരും ദീര്‍ഘകാലം ഗോവയില്‍ ഹോട്ടല്‍ വ്യാപാരികള്‍; സമപ്രായക്കാര്‍; ഇരുവരുടെയും മരണം ഒരു ദിവസം; ദുഃഖിതരായി നാട്ടുകാര്‍

മൊഗ്രാല്‍: ഒരേ നാട്ടില്‍ ജനിച്ച സമപ്രായക്കാരായ രണ്ടുപേര്‍ ദീര്‍ഘകാലം ഗോവയില്‍ ഹോട്ടലുകള്‍ നടത്തുകയും ഒരേ കാലഘട്ടത്തില്‍ തിരിച്ചു നാട്ടിലെത്തി വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെ ഒരേ ദിവസം മരിച്ചു. മരണം നാട്ടില്‍ ദുഃഖം പരത്തിയിട്ടുണ്ട്. അതുപോലെ മരണത്തിലെ ആകസ്മികത ആളുകളെ വിസ്മയിക്കുകയും ചെയ്യുന്നു.
മൊഗ്രാല്‍ നാങ്കി ഹൗസിലെ മുഹമ്മദ് ഗോവ (80) കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. ഉച്ചയോടെ നാങ്കി റോഡിലെ നാങ്കി ഹൗസിലെ എന്‍ എം ഇസ്മയിലും (82) വിട പറഞ്ഞു.
ഗോവയില്‍ ഒരേ കാലഘട്ടത്തില്‍ ദീര്‍ഘകാലം ഹോട്ടല്‍ വ്യാപാരികളായിരുന്നു ഇരുവരും. വാര്‍ധക്യത്തോടെ വീടുകളില്‍ തിരിച്ചെത്തിയ ഇരുവരും വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്‍ എം ഇസ്മയില്‍ മുന്‍കാല പ്രവാസി കൂടിയായിരുന്നു.
ബീഫാത്തിമയാണ് മുഹമ്മദ് ഗോവയുടെ ഭാര്യ. മക്കള്‍:അബ്ദുള്ള, സിദ്ദീഖ്, റൗഫ്, ഹംസ, മൈമൂന, ആയിഷ, റംല. മരുമക്കള്‍: മുഹമ്മദ്, ശരീഫ്, കാദര്‍, സാജിദ, സാബിറ, നജിമ, ഫംസീന. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്‌മാന്‍, സൈനബ.
ആയിഷയാണ് എന്‍ എം ഇസ്മയാലിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ്, ഖാദര്‍, കുബ്‌റ, സുഹ്റ, മിസ്‌രിയ. മരുമക്കള്‍: റുബീന, അഷ്റഫ്, സിദ്ദീഖ്, ഇബ്രാഹിം, ഫൈസല്‍. സഹോദരങ്ങള്‍: പരേതരായ മൊയ്തീന്‍, അബ്ദുള്ള.
ഇരുവരെയും മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ സംസ്‌ക്കരിച്ചു. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page