കണ്ണൂര്‍: കൂത്തുപറമ്പില്‍ വ്യാപാരിയുടെ വീടിനു നേരെ ബോംബേറ്. കര്‍ണ്ണാടകയിലെ വ്യാപാരി അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ സികെ സുഹ്‌റയും കുടുംബവും താമസിക്കുന്ന കൂത്തുപറമ്പ്, മെരുവമ്പായി ഹെല്‍ത്ത് സെന്ററിനു സമീപത്തെ മസ്ഹര്‍ ഹൗസിനു നേരെയാണ് ബോംബേറ് ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. അതുഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. ബോംബ് വീണ് ജനല്‍ ഗ്ലാസ് തകര്‍ന്നുവെങ്കിലും പൊട്ടാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.
ബോംബേറിനു കാരണം എന്താണെന്നു വ്യക്തമല്ല. അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ സുഹ്‌റ നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.







