തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ.സി.യു യൂണിറ്റ് പരിമിതികളുടെ ഗുരുതര പ്രതിസന്ധിയിലാണെന്ന് കാട്ടി ജനറല്‍ സര്‍ജറി വിഭാഗം മേധാവി സൂപ്രണ്ടിന് കത്തയച്ചു. ഒരു മാസം മുമ്പ് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായതോടെയാണ് പ്രതിസന്ധി ഉണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 17 ന് ആണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് ഐ.സി.യു വിന്റെ പ്രവര്‍ത്തനം താളം തെറ്റി. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടെ ഇവിടെ രോഗികള്‍ക്ക് എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയത്. മെഡിക്കല്‍ കോളേജിലെ പരിമിതികളും അസൗകര്യങ്ങളും രോഗികളെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.







