എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന എ.സി മെക്കാനിക്ക് മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തു ചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുംബഡാജെ, ഉബ്രംഗള, പടുമൂല ഹൗസിലെ ബാലകൃഷ്ണ പൂജാരിയുടെ മകന്‍ അക്ഷിത് (21)ആണ് ബംഗ്‌ളൂരുവിലെ ആശുപത്രിയിലെ ചികിത്സക്കിടയില്‍ വ്യാഴാഴ്ച മരണപ്പെട്ടത്. എ സി മെക്കാനിക്കായിരുന്നു.
ഏപ്രില്‍ ആറിനാണ് അക്ഷിതിനെ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണ് ബംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മാവന്‍ എന്‍ ജയകുമാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ശശികലയാണ് അക്ഷിതിന്റെ മാതാവ്. സഹോദരങ്ങള്‍: ഗീതാഞ്ജലി, അവിനാഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page