കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത; മാനനഷ്ടക്കേസില്‍ ലേറ്റസ്റ്റ് പത്രാധിപരുടെ അപ്പീല്‍ സുപ്രിം കോടതി തള്ളി

കാഞ്ഞങ്ങാട്: മാനനഷ്ടക്കേസില്‍ കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് നല്‍കിയ അപ്പീല്‍ സുപ്രിം കോടതി തള്ളിക്കളഞ്ഞു.ഈ കേസില്‍ കീഴ്‌ക്കോടതി വിധിച്ച പിഴത്തുക കെട്ടിവെയ്ക്കാന്‍ കോടതി രണ്ടു പ്രാവശ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും അതു പാലിക്കാന്‍ അരവിന്ദന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അപ്പീല്‍ തള്ളിയത്.കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന ലീഗ് അംഗം ഹസീന താജുദ്ദീനെതിരെ അപമാനകരമായ വാര്‍ത്ത നല്‍കിയെന്ന കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയാണ് 2019ല്‍ അരവിന്ദനെ ശിക്ഷിച്ചത്. 2013ലാണ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന ഹസീനക്കെതിരെ ലൈംഗിക ചുവയുള്ള വാര്‍ത്ത ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്. തടവും പിഴയുമായിരുന്നു …

പരിക്കേറ്റ് ആശുപത്രിയിലെത്തിയ ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റില്‍; പൊലീസ് കാവലില്‍ ചികിത്സ

കുമ്പള: ബൈക്ക് പുറത്തുവച്ചു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങുന്നതിനിടയില്‍ ബൈക്ക് മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു.ബംബ്രാണയിലെ രവി എന്ന ഡബ്ബി രവിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിച്ചു നടന്നിരുന്ന പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഒരപകടത്തില്‍പ്പെട്ട ഡബ്ബി രവിയെ കുമ്പള സഹരണാശുപത്രിയിലേക്കു കൊണ്ടുവരുന്നുണ്ടെന്നു സൂചന ലഭിച്ച പൊലീസ് ആശുപത്രിയില്‍ കാത്തു നില്‍ക്കേ പ്രതി എത്തുകയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നു പ്രതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പൊലീസ് സെല്ലില്‍ …

പല്ലിന്റെ ദ്വാരം അടക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പല്ലിന്റെ ദ്വാരം അടക്കുന്നതിനായി ദന്തല്‍ ക്ലിനിക്കിലേക്ക് പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, കോടിബയലിലെ പരേതനായ ഭോജയുടെ ഭാര്യ സാവിത്രി (55)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.പല്ലിന്റെ ദ്വാരം അടക്കുന്നതിനായാണ് സാവിത്രി ഉപ്പളയിലെ ദന്തല്‍ ക്ലിനിക്കിലേക്ക് പോയത്. അടക്കുന്നതിനു മുന്നോടിയായി തരിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ ഉപ്പളയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സാവിത്രിയെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. പരേതനായ രാഘവ-സുശീല ദമ്പതികളുടെ …

ടെറസില്‍ നിന്നു വീണു പരിക്കേറ്റ അതിഞ്ഞാല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: വീടിന്റെ ടെറസില്‍ കയറി മാവിന്‍ കൊമ്പ് മുറിക്കുന്നതിനിടയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, തെക്കേപ്പുറത്തെ കമ്മാടത്ത് ഹൗസില്‍ കെ.പി അബ്ദുല്‍ ഹക്കിം(57) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് 24ന് രാവിലെ പത്തു മണിയോടെയാണ് അപകടം ഉണ്ടായത്. വീടിനു മുകളിലേക്ക് ചാഞ്ഞുകിടന്നിരുന്ന മാവിന്റെ കൊമ്പ് മുറിക്കുന്നതിനിടയില്‍ ടെറസില്‍ നിന്നു താഴേക്ക് വീഴുകയായിരുന്നു.ഭാര്യ: ഷംനത്ത്. മക്കള്‍: ഹാഷിര്‍, ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങള്‍: …

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര വാളകം തെക്കേഅമ്പലക്കര പുത്തന്‍വീട്ടില്‍ ബിനോയിയുടെയും സിമിയുടെയും മകള്‍ അഹന്ന ബിനോയ് (11) ആണു മരിച്ചത്. വാളകം കോംപസ് ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞദിവസം പരിശീലനത്തിനിടെയാണ് സംഭവം. കുട്ടി കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹന്നയ്‌ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. അഹന്നയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും പ്രദേശവാസികളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.

“ജീവനൊരു കരുതൽ“: പ്രകൃതി സംരക്ഷണ സെമിനാർ നടത്തി

കുറ്റിക്കോൽ :മാണിമൂല മൊട്ട എയർ എയ്‌സസ് ക്ലബ്ബിന്റെ സഹകരണത്തോടെജീവനം ജൈവ വൈവിധ്യസമിതി ബേത്തലം വയലിൽ ‘ജീവനൊരു കരുതൽ വനം-ജലം -കാലാവസ്ഥ -പരിസ്ഥിതി സെമിനാർ നടത്തി. ടി. സി വൈഷ്ണവി ഉത്ഘാടനം ചെയ്തു.കെ ബാലകൃഷ്ണൻ വിഷയംഅവതരിപിച്ചു,സെമിനാർ ബേത്തലം നിവാസികളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. ഓരോ പ്രദേശത്തെയും ജൈവ വൈവിധ്യത്തെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.ഭൂമിയിലെ ഒരോ സസ്യത്തിൻ്റെയും നിലനിൽപ് മറ്റൊരു ജീവിയുടെ നിലനിൽപ് സാധ്യമാക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ മനോജ് ,സംഘാടകസമിതി ചെയർമാൻ കെ രാഘവൻ …

ഹരിയാന എൻ ഐ ടി യിൽ വീണ്ടും ആത്മഹത്യ; മൂന്നുമാസത്തിനിടെ അഞ്ചു മരണം

ചണ്ഡിഗഢ്: ഹരിയാന കുരുക്ഷേത്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വീണ്ടും ആത്മഹത്യ . ഇൻസ്റ്റിറ്റ്യൂട്ടിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഈ സ്ഥാപനത്തിൽ മൂന്നുമാസത്തിനുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യ ആണിത് . സഹപാഠികൾ ഫോൺ വിളിച്ചിട്ടും അത് അറ്റൻഡ് ചെയ്യാതിരുന്നതിനെ തുടർന്ന് ദീക്ഷയുടെ മുറിയിൽ എത്തിയ കുട്ടികൾ അടച്ചിട്ട വാതിലിൽ തട്ടിവിളിച്ചില്ലെങ്കിലും തുറക്കാത്തതിൽ സംശയിച്ചു അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ എത്തി വാതിൽ പൊളിച്ചതോടെയാണ് ദീക്ഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. …

മാനനഷ്ടം: ഉണ്ണികൃഷ്ണൻ പോറ്റി കേസ്ഫയൽ ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരു ശ്രീ അയ്യപ്പക്ഷേത്രം ട്രസ്റ്റിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ അടക്കം ട്രസ്റ്റിലെ ഒൻപത് അംഗങ്ങൾക്കും ഒരു സ്വകാര്യ മലയാളം ചാനലിനും എതിരെയാണ് കേസ് ഫയൽ ചെയ്തത്. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഭക്തരിൽ നിന്ന് താൻ വ്യാപകമായി പണപ്പിരിവു നടത്തി എന്നും ഭക്തരെ കബളിപ്പിച്ചുവെന്നും ആരോപിച്ചു വെന്നു അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം: വെടിനിർത്തൽ പ്രാബല്യത്തിൽ. ​ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ: ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ ചരിത്രപരമായ വെടിനിർത്തൽ കരാർ ഇന്ന് (ഏപ്രിൽ 17) പ്രാബല്യത്തിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഈ നിർണായക നീക്കം. ​വെടിനിർത്തലിന് തൊട്ടുമുമ്പ് ആക്രമണം: കരാർ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തുകയും തിരിച്ചടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ​ഇറാൻ നയം: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും സമാധാന ശ്രമങ്ങൾ തുടരുമെന്നും …