കോഴിക്കോട്: റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പടിഞ്ഞാറെ തെക്കിടുത്താം വീട്ടിലെ സുമിത്ര(68) യാണ് മരിച്ചത്. കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കഴിഞ്ഞദിവസമാണ് അപകടം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. സംഭവ സ്ഥലത്തുതന്നെ സുമിത്ര മരിച്ചു.
ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.







