നീലേശ്വരം നരിമാളത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ്; ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി, പൊലീസ് അന്വേഷണം ഊർജിതമാക്കി

കാസർകോട്: നീലേശ്വരത്തിന് സമീപം നരിമാളത്ത് ഒഴി ഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നരിമാളത്തെ സാബു ആന്റണിയുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡും, ഫോറൻസിക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പൊലീസ് നായ അരക്കിലോമീറ്ററോളം ദൂരം മണം പിടിച്ചു ഓടി. ഒടുവിൽ അധികൃതർ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി. നരിമാളത്ത് എങ്ങനെയാണ് ഐസ്ക്രീം എത്തിയത് എന്ന് …

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിഹാസം രചിച്ച ഇന്ത്യൻ ടീം അംഗങ്ങൾ പ്രശസ്തിയിലും സമ്പത്തിലും മുന്നിൽ

മുംബൈ: വനിത ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി കരസ്ഥമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്രിക്കറ്റിൽ ചരിത്രം രചിച്ചു. രാജ്യത്തിനും ടീമിനും ആഹ്ലാദഭരിതമായ മുഹൂർത്തത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അംഗങ്ങളെ തേടി കൂടുതൽ നേട്ടങ്ങളെത്തുന്നു .ടീമിലെ ഓരോ കളിക്കാരുടെയും വാർഷിക പ്രതിഫലം എന്തെന്നുകൂടി അറിയണ്ടേ ? നവി മുംബൈ ഡി.ബി. പട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ ചരിത്രത്തിൽ ഇടം പിടിച്ചത് . 2025 മാർച്ച് നാലിന് …

ഛത്തീസ്ഗഡിൽ വൻ ദുരന്തം; മെമു ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം; ആറു പേർ മരിച്ചു

ബിലാസ്പൂ‍‍‍ർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുമരണം. ചരക്കുവണ്ടിയും മെമു ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കോർബ പാസഞ്ചർ ട്രെയിനാണ് ചരക്കു ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് അധികൃതർ നൽകിയ പ്രാഥമിക വിവരം. ഒരേ പാളത്തിലാണ് ഈ ട്രെയിനുകൾ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ …

ഡോക്ടറുടെ വീട്ടില്‍ മയക്കുമരുന്നു സ്‌റ്റോക്ക്: ഡോക്ടര്‍ അറസ്റ്റില്‍; മയക്കുമരുന്നുകള്‍ കസ്റ്റഡിയിലെടുത്തു: മൂന്നുകൂട്ടാളികള്‍ രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടറുടെ വീട്ടില്‍ നിന്നു തെലുങ്കാന എക്‌സൈസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മയക്കുമരുന്നുകളും മയക്കുമരുന്നു സംഘത്തിന്റെ വിവരങ്ങളും പിടിച്ചെടുത്തു. മുഷീരാബാദിലെ ഡോ. ജോണ്‍പോളിന്റെ വീട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ആറുതരം മയക്കുമരുന്നുകളും മയക്കുമരുന്ന് ഏജന്റുമാരുടെ വിവരങ്ങളും പിടികൂടിയത്. ജോണ്‍പോളിനെ അറസ്റ്റു ചെയ്തു. കൂട്ടാളികളായ പ്രമോദ്, സന്ദീപ്, ശരത് എന്ന സരതുലു എന്നിവര്‍ രക്ഷപ്പെട്ടു. മയക്കുമരുന്നിനടിമയായ ഡോക്ടര്‍ ജോണ്‍പോള്‍ അതിനുവേണ്ടി പണം കണ്ടെത്താനാണ് മയക്കുമരുന്നു കച്ചവടം തന്നെ തുടങ്ങിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. …

തെങ്ങ് കയറ്റ യന്ത്രംപിണങ്ങി : തെങ്ങിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേനയെത്തി താഴെയിറക്കി

ഉദുമ : മീത്തലെ മാങ്ങാട്,കൂളിക്കുന്നിൽ തേങ്ങയിടുന്നതിനു തെങ്ങു കയറ്റ യന്ത്രമുപയോഗിച്ച് തെങ്ങിന് മുകളിൽ കയറിയ ആൾ യന്ത്രം ലോക്ക് ആയതിനെതുടർന്നു അര മണിക്കൂറോളം തെങ്ങിൽ പിടിച്ചു നിന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ആളെ രക്ഷിച്ചു താഴെയിറക്കിയത്തോടെയാണ്കണ്ടുനിന്നവർക്കും ആശ്വാസമാ യത്.കൂളിക്കുന്നിലെ ഫൗസിയ ഉസ്മാന്റെ വീട്ടു പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയ കുളിക്കുന്നിലെ രാജു എ ജെ (60) എന്ന ആളാണ് തെങ്ങിനു മുകളിൽവച്ചു യന്ത്രം ലോക് ആയതോടെ താഴെ ഇറങ്ങാൻ കഴിയാതെ തെങ്ങിൽ കുടുങ്ങിയത്. തേങ്ങാ പറിച്ചതിനു …

49 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു; മാതാവ് കസ്റ്റഡിയില്‍

തളിപറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിനു സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മാതാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മാതാവ് മുബഷീറയെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണ് ജാബിറിന്റെ മകന്‍ അമീഷ് അലന്‍ ജാബിറിനെ കിണറ്റില്‍ കാണപ്പെട്ടത്. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് മാതാവ് പറഞ്ഞത്. നാട്ടുകാരനായ പി പി നാസര്‍ എന്നയാള്‍ 24 കോല്‍ താഴ്ച്ചയുള്ള …

വേലി തന്നെ വിളവ് തിന്നു: കാര്‍ തടഞ്ഞു നിര്‍ത്തി 3,37,500 രൂപ തട്ടിയെടുത്ത കേസ്; 3 പൊലീസുകാര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കാര്‍യാത്രക്കാരില്‍ നിന്നു 3,37,500 രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. വൈത്തിരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കല്‍പ്പറ്റയിലെ അബ്ദുല്‍ ഷുക്കൂര്‍ (34), കോട്ടവയലിലെ അബ്ദുല്‍ മജീദ് (44), ഡ്രൈവര്‍ ചുങ്കത്തറയിലെ ബിനീഷ് (44) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.സെപ്തംബര്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം. കാറില്‍ പണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയില്‍ കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ജിനാസും സംഘവും …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്; അമ്മക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിനതടവും 11,75,000 രൂപ പിഴയും ശിക്ഷ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയെയും രണ്ടാനച്ഛനെയും 180 വര്‍ഷത്തെ കഠിന തടവിനും 11,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം സ്വദേശിനിയായ മാതാവിനെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.2019 മുതല്‍ 2021വരെ രണ്ട് വര്‍ഷം കുട്ടിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, നഗ്നത പ്രദര്‍ശിപ്പിക്കല്‍, മദ്യം നല്‍കി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതികളെ ശിക്ഷിച്ചത്.

മഡിയന്‍ കൂലോം നായരച്ചന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം പാരമ്പര്യ ട്രസ്റ്റിയും, ബേളൂര്‍ മലൂര്‍ തറവാട്ട് കാരണവരുമായ കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്‍ (92) അന്തരിച്ചു.എല്‍.ഐ.സി റിട്ട.സീനിയര്‍ മാനേജരാണ്. മഡിയന്‍ കോവിലകത്തെ ആചാരസ്ഥാനമായ മഡിയന്‍ നായരച്ചനായി ആചാരം കൊണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം.ഭാര്യ: പുറവങ്കര സുമതി അമ്മ. മക്കള്‍: വിദ്യ പുറവങ്കര (എല്‍.ഐ.സി. പയ്യന്നൂര്‍), ഡോ.വിധുശേഖര്‍ പുറവങ്കര (അസി.പ്രൊഫസര്‍, എന്‍.ഐ.എഫ്.ടി., ദമന്‍),വിനയരാജ് പുറവങ്കര (എച്ച്.എസ്.എസ്.ടി.,ബല്ല ഹയര്‍ സെക്കെണ്ടറി സ്‌കൂള്‍).മരുമക്കള്‍: എ.ജെ. ഹരീന്ദ്രന്‍ (പേരാമ്പ്ര), …

സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്; ഇന്ന് 520 രൂപ കുറഞ്ഞു; ഒരു പവന്‍ സ്വര്‍ണ്ണവില 89,800 രൂപ

കൊച്ചി: ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 520 രൂപ കുറഞ്ഞു. ഇതോടെ ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 89,800 രൂപയായി. ഇന്നലെ 11,290 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,225 രൂപയാണ് വില.കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിനു 165 രൂപയും പവന് 1320 രൂപയും വര്‍ധിച്ചിരുന്നു. പവന് 90400 രൂപയും ഗ്രാമിന് 1320 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 11275 രൂപയായിരുന്നു …

കാണാതായ മുന്‍ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തളിപ്പറമ്പ്: കാണാതായ മുന്‍ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ ചെറുകാട് വായനശാലയ്ക്ക് സമീപത്തെ കൂനത്തറ കെ വി ഗോപിനാഥന്‍ (69) ആണ് മരിച്ചത്. നടുവില്‍ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു കാണാതായ ഗോപിനാഥനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.മരണത്തില്‍ ആദ്യം ദുരൂഹത ഉയര്‍ന്നിരുന്നു. കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ …

പെര്‍വാഡ്‌ വാഹനാപകടം: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ബി ജെ പി പ്രവര്‍ത്തകന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേയ്ക്ക് കൊണ്ടുപോയി, ചികിത്സാ രേഖകള്‍ ലഭിച്ചതായി ബി ജെ പി നേതാക്കള്‍

കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ പെര്‍വാഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആരിക്കാടി, പാറസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകന്‍ എന്‍ ഹരീഷ് കുമാറി(37)ന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്പള പൊലീസ് അധികൃതര്‍ പറഞ്ഞു.തിങ്കളാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഹരീഷ് കുമാര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനു ഇടയാക്കിയതെന്നു …

കാറും ബസും കൂട്ടിയിടിച്ച് അപകടം; മകള്‍ക്കു പിന്നാലെ പിതാവും മരിച്ചു

പുത്തൂര്‍: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍, അണക്കുടി സ്വദേശി ഈശ്വരഭട്ട് (70) ആണ് പുത്തൂരിലെ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും ബംഗ്‌ളൂരുവിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അപൂര്‍വ്വ കെ ഭട്ട് (32) ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.മെയ് 27ന് ആണ് അച്ഛന്റെയും മകളുടെയും മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. ബംഗ്‌ളൂരുവില്‍ നിന്നു എത്തിയ അപൂര്‍വ്വയെയും കൂട്ടി കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഈശ്വരഭട്ട്. കൂടെ പേരമകളും ഉണ്ടായിരുന്നു. പുത്തൂര്‍, …

സ്‌കൂട്ടറുമായി കൂട്ടിയിടിച്ച കാറിന്റെ ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു; ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകി വൃത്തിയാക്കി

കാസര്‍കോട്: പെര്‍വാഡ് ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ കാറിന്റെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേയ്ക്ക് പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി റോഡിലെ ഡീസല്‍ കഴുകിക്കളഞ്ഞു. നാട്ടുകാര്‍ യഥാസമയം വിവരം അറിയിച്ചിരുന്നില്ലെങ്കില്‍ വീണ്ടും അപകടത്തിനു സാധ്യത ഉണ്ടാകുമായിരുന്നുവെന്നു ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.ഫയര്‍ആന്റ് റസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് റോഡില്‍ സോപ്പ് പൊടി വിതറി വെള്ളം പമ്പ് ചെയ്താണ് ഡീസല്‍ കഴുകി കളഞ്ഞത്. കെ ആര്‍ …

ആര്‍ പി എഫ് ഉദ്യോഗസ്ഥനെ കടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചു; ഉപ്പള റെയില്‍വേഗേറ്റ് കീപ്പര്‍ അറസ്റ്റില്‍

കാസര്‍കോട്: റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച ഉപ്പള റെയില്‍വെ ഗേറ്റ് കീപ്പര്‍ കണ്ണൂര്‍, മമ്പറത്തെ ധനേഷ് (42) അറസ്റ്റില്‍. കണ്ണൂര്‍ റെയില്‍വെ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച രാത്രി 11.45 മണിയോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥനായ എടപ്പാള്‍, വട്ടക്കുളം സ്വദേശി പി ശശിധരന്‍ (53) ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ജോലി ചെയ്തുവരികയായിരുന്നു ശശിധരന്‍. ഇതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ധനേഷിനെ അലസമായി കിടന്നുറങ്ങുന്നത് കണ്ടത്. തുടര്‍ന്ന് വിളിച്ചുണര്‍ത്തി. ഇതിന്റെ …

അബുദാബിയിൽ കേരള പിറവി ദിനം അതി വിപുലമായി ആഘോഷിച്ചു

അബുദാബി: ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചർ സെന്ററിന്റെ നേതൃത്വത്തിൽ കേരള പിറവി ദിനം ഗ്രാസിയ ഫാമിൽ അതി വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ ഐക്യവും ഒരുമയും മുന്നേറ്റവുമായ കേരള പിറവി ദിനം മലയാളികളുടെ വൻ പങ്കാളിത്തത്തോടെയായിരുന്നു.മുഖ്യാതിഥിയായി എമിറാത്തി അഗ്രികൾച്ചറൽ പയനിയേഴ്സ് അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഗ്രാസിയ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഹാമിദ് അൽഹാമിദ് പങ്കെടുത്തു.കേരളത്തിന്റെയും എമിറാത്തിന്റെയും സാംസ്‌കാരിക ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇത്തരം പരിപാടികൾ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഫാമിലെ ചെടികൾ അദ്ദേഹം സമ്മാനിച്ചു. …

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ സിനിമാ സ്‌റ്റൈലില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; കൊലപാതകം ഉള്‍പ്പെടെ 50ല്‍ അധികം കേസുകളില്‍ പ്രതിയായ യുവാവിനെ കൊണ്ടുവന്നത് സ്വകാര്യ കാറില്‍ കയ്യാമം വയ്ക്കാതെ

തൃശൂര്‍: കൊലക്കേസ് ഉള്‍പ്പെടെ 50ല്‍ അധികം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു വച്ച് തിങ്കളാഴ്ച രാത്രി 9.45 മണിയോടെയാണ് 45 കാരനായ ബാലമുരുകന്‍ രക്ഷപ്പെട്ടത്.ബാലമുരുകനെതിരെ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.ജയിലിന്റെ മുമ്പില്‍ വച്ച് വെള്ളം വാങ്ങാനായി കാര്‍ നിര്‍ത്തിയപ്പോള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിനു മുന്നില്‍ താക്കോല്‍ സഹിതം നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായാണ് …

എസ്.ഐ.ആര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ കന്നടയില്‍ ലഭ്യമാക്കണം: അശ്വിനി

കാസര്‍കോട്: എസ്‌ഐആര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ കന്നടയില്‍ ലഭ്യമാക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ആവശ്യപ്പെട്ടു. എസ് ഐ ആര്‍ നോട്ടിഫിക്കേഷന്‍ കന്നഡ ഭാഷയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്നും ഇത് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുവെന്നും അശ്വിനി പരാതിപ്പെട്ടു.എസ്‌ഐആര്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ നോട്ടിഫിക്കേഷന്‍ മലയാള ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജില്‍ ഉള്‍പ്പെടെ സൂചനകളും നിര്‍ദ്ദേശങ്ങളും മലയാളത്തിലാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച …