കാസര്‍കോട്: പെര്‍വാഡ് ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ കാറിന്റെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേയ്ക്ക് പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി റോഡിലെ ഡീസല്‍ കഴുകിക്കളഞ്ഞു. നാട്ടുകാര്‍ യഥാസമയം വിവരം അറിയിച്ചിരുന്നില്ലെങ്കില്‍ വീണ്ടും അപകടത്തിനു സാധ്യത ഉണ്ടാകുമായിരുന്നുവെന്നു ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
ഫയര്‍ആന്റ് റസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് റോഡില്‍ സോപ്പ് പൊടി വിതറി വെള്ളം പമ്പ് ചെയ്താണ് ഡീസല്‍ കഴുകി കളഞ്ഞത്. കെ ആര്‍ അജേഷ്, എസ് അരുണ്‍ കുമാര്‍, പി സി മുഹമ്മദ് സിറാജുദ്ദീന്‍, അരുണ പി നായര്‍, കെ ശ്രീജിഷ, ഹോംഗാര്‍ഡ് പി വി രഞ്ജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ ആരിക്കാടി, പാറസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകന്‍ എന്‍ ഹരീഷ് കുമാര്‍ മരണപ്പെട്ടിരുന്നു.







