പുത്തൂര്‍: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍, അണക്കുടി സ്വദേശി ഈശ്വരഭട്ട് (70) ആണ് പുത്തൂരിലെ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും ബംഗ്‌ളൂരുവിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അപൂര്‍വ്വ കെ ഭട്ട് (32) ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.
മെയ് 27ന് ആണ് അച്ഛന്റെയും മകളുടെയും മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. ബംഗ്‌ളൂരുവില്‍ നിന്നു എത്തിയ അപൂര്‍വ്വയെയും കൂട്ടി കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഈശ്വരഭട്ട്. കൂടെ പേരമകളും ഉണ്ടായിരുന്നു. പുത്തൂര്‍, മുറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.







