വീട്ടില്‍ നിന്നു പോയ പ്ലസ്ടു വിദ്യാര്‍ത്ഥി തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നു പോയ പ്ലസ്ടു വിദ്യാര്‍ത്ഥി തിരിച്ചെത്തിയില്ലെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപ്പള, ഭഗവതിനഗര്‍ റോഡിലെ അംഗണ്‍വാടിക്കു സമീപത്തെ താമസക്കാരനായ അംജത്ത് അലിയുടെ മകന്‍ മുഹമ്മദ് കൈഫി (17)നെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്തു നിന്നു ഇറങ്ങിയപ്പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പും ഇതേ വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. അന്ന് മുംബൈയില്‍ വച്ചാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

അമേരിക്കയിൽ ലിസ്റ്റീരിയ പകർച്ചവ്യാധി: 6 പേർ മരിച്ചു, 25 പേർ ആശുപത്രിയിൽ

പി പി ചെറിയാൻ ഡാലസ് :പാകം ചെയ്ത പാസ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 6 പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രേഡർ ജോസ്, വാൾമാർട്ട്, ക്രോഗർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിലാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്. ട്രേഡർ ജോസിന്റെ കാജുൻ സ്റ്റൈൽ ബ്ലാക്ക്നെഡ് ചിക്കൻ ബ്രെസ്റ്റ് ഫെറ്റൂസിൻ ആൽഫ്രെഡോ, മാർക്കറ്റ്‌സൈഡ് ലിംഗ്വിൻ വിത്ത് ബീഫ് മീറ്റ്ബോൾസ് & മരിനാര സോസ് എന്നിവ തിരിച്ചുവിളിക്കപ്പെടുന്ന തയ്യാറാക്കിയ പാസ്ത ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ട്രേഡർ ജോസിന്റെ കാജുൻ …

തളങ്കരയിലെ ഹോട്ടല്‍ ജീവനക്കാരന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: തളങ്കരയിലെ ഹോട്ടല്‍ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദര്‍ ഹോട്ടല്‍ ജീവനക്കാരനും തളിപ്പറമ്പ്, കടമ്പേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അനീഷ് (58) ആണ് മരിച്ചത്. പത്തു വര്‍ഷമായി ബദര്‍ ഹോട്ടലില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളിലെ നിലയിലെ മുറിയിലാണ് താമസം.എല്ലാ ദിവസവും പുലര്‍ച്ചെ നാലുമണിയോടെ അനീഷ് ആണ് ഹോട്ടല്‍ തുറന്നിരുന്നത്. ചൊവ്വാഴ്ച ഏറെ വൈകിയിട്ടും ഹോട്ടല്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന് ഉടമ താമസ സ്ഥലത്തു പോയി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് …

പെര്‍വാഡ് ദേശീയ പാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു; ചികിത്സയില്‍ പിഴവ് ആരോപിച്ച് ആശുപത്രിക്കു മുന്നില്‍ ബി ജെ പി പ്രതിഷേധം, ആശുപത്രിക്കു കനത്ത പൊലീസ് കാവല്‍

കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ പെര്‍വാഡില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു. ആരിക്കാടി, പാറസ്ഥാനത്തെ കൃഷ്ണ വെളിച്ചപ്പാടന്റെ മകന്‍ എന്‍ ഹരീഷ് കുമാര്‍ (37) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ സത്രീയെയും കൂടെ ഉണ്ടായിരുന്ന ആളെയും പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി തകരുകയും കാര്‍ തലകീഴായി മറിയുകയും ചെയ്തു. പരിക്കേറ്റ ഹരീഷ് കുമാര്‍ കുമ്പള …

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നടത്തി

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജില്ലാ കോര്‍ഡിനേറ്റര്‍ കാദര്‍ ചെര്‍ക്കളക്ക് മെമ്പര്‍ഷിപ്പ് സമ്മാനിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഇക്ബാല്‍ അമ്പത്ത്, ഹമീദ് ഇച്ചിലങ്കോട്, മുഹമ്മദലി ഹൊസ്സങ്കടി, സമീര്‍ ചേരങ്കൈ, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, ഫഹദ് ചന്തേര, അബ്ദു …

സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ട; ആറരക്കിലോ മയക്കുമരുന്നുമായി വയനാട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായി ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറരക്കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. വിമാനത്താവളത്തിൽ ഇയാളുടെ ചോദ്യം …

ബേക്കൽ ഉപജില്ലാ കലോത്സവം: ഉദുമ അംബിക എല്‍ പി എസിനു തുടര്‍ച്ചയായ 15-ആം വര്‍ഷവും ഓവറോള്‍ കിരീടം

ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ എല്‍ പി ജനറല്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 15ാം വര്‍ഷവും ഉദുമ അംബിക എ എല്‍ പി സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നേടി. ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു കൊണ്ട് സ്‌കൂളിനും നാടിനും അഭിമാനം പകർന്നു. ഉപജില്ലാതലത്തില്‍ നടത്തിയ എല്ലാ ക്വിസ് മത്സരങ്ങളിലും അംബികയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിച്ചു. കലാകായിക പ്രവര്‍ത്തി പരിചമേളകളില്‍ മാത്രമല്ല അക്കാദമിക നിലവാരത്തിലും ബേക്കല്‍ ഉപജില്ലയിലെ മികച്ച …

യുവതി കിണറ്റിൽ ചാടി മരിച്ചു, രക്ഷിക്കാൻ ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. രക്ഷിക്കാൻ ചാടിയ സഹോദരൻ കിണറിൽ കുടുങ്ങി. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം. കുടുംബ വഴക്കിനിടയിലാണ് യുവതി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ സഹോദരനും ചാടുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള കിണറിലാണ് ഇരുവരും ചാടിയത്. നാട്ടുകാരുടെ …