മുംബൈ: വനിത ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി കരസ്ഥമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്രിക്കറ്റിൽ ചരിത്രം രചിച്ചു. രാജ്യത്തിനും ടീമിനും ആഹ്ലാദഭരിതമായ മുഹൂർത്തത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അംഗങ്ങളെ തേടി കൂടുതൽ നേട്ടങ്ങളെത്തുന്നു .ടീമിലെ ഓരോ കളിക്കാരുടെയും വാർഷിക പ്രതിഫലം എന്തെന്നുകൂടി അറിയണ്ടേ ? നവി മുംബൈ ഡി.ബി. പട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ ചരിത്രത്തിൽ ഇടം പിടിച്ചത് . 2025 മാർച്ച് നാലിന് ബിസിസിഐ പുറത്തിറക്കിയ വാർഷിക പ്ലെയർ റിട്ടേൺ ഷിപ്പ് അനുസരിച്ച് ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിനെ എ ബി സി എന്നീ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. വനിതാ ടീമിലെ ഹെർമൻ പ്രീത് കൗർ ,സ്മൃതി മന്ദാന , ദീപ്തി ശർമ എന്നിവർ ടോപ്പ് ഗ്രൂപ്പിൽപ്പെടുന്നു. ഗ്രൂപ്പ് ബി യിൽ രേണുക താക്കൂർ, ജമീല റോഡ്രി ഗസ്, റിച്ച ഘോഷ്, ഷഫാലി വർമ്മ എന്നിവരാണുള്ളത്. രാധാ യാദവ് ,അമൻ ജ്യോത് കൗർ , ഉമ ഛേത്രി,സ്നേഹ റാണ തുടങ്ങി 9 പേർ സി കാറ്റഗറിയിൽ പെടുന്നു. എ ഗ്രേഡ് കരാറുള്ള കളിക്കാർക്ക് വർഷം 50 ലക്ഷം രൂപയും ബി ഗ്രേഡ്കാർക്ക് വർഷം 30 ലക്ഷം രൂപയും സി ഗ്രേഡ്കാർക്ക് വർഷം 10 ലക്ഷം രൂപയും ആണ് വാർഷിക ശമ്പളം. എന്നാൽ പുരുഷ കളിക്കാരെ നാല് വിഭാഗമായി തിരിച്ചാണ് വാർഷിക വാർഷിക ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അതിൽ എ പ്ലസ് കാർക്ക് വർഷം ഏഴു കോടി രൂപയും എ.വിഭാഗത്തിൽ വരുന്ന കളിക്കാർക്ക് അഞ്ചു കോടി രൂപ വീതവും ബി.വിഭാഗത്തിൽ വരുന്ന കളിക്കാർക്ക് മൂന്ന് കോടി രൂപ വീതവും സി. വിഭാഗത്തിൽ പെടുന്നവർക്ക് ഒരു കോടി രൂപ വീതവുമാണ് വാർഷിക ശമ്പളം നൽകുക .വാർഷിക പ്രതിഫലത്തിനു പുറമേ കളിക്കുന്ന ഓരോ അന്താരാഷ്ട്ര മത്സരത്തിനും മാച്ച് ഫീ കിട്ടും . ഇത് പുരുഷ- വനിത ടീം അംഗങ്ങൾക്ക് ഒരേ നിരക്കിലാണ് ലഭിക്കുക. ഇതിനുപുറമേ പുരുഷ വിഭാഗം കളിക്കാർക്ക് ടെസ്റ്റ് മത്സരത്തിന് ഒരു മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിനം ഒരു മത്സരത്തിന് ആറു ലക്ഷം രൂപയും ടി-20 ഒരു മത്സരത്തിന് മൂന്ന് ലക്ഷം രൂപ വീതവും ഉണ്ട്. 2025ലെ വനിത ലോകകപ്പ് ക്രിക്കറ്റ് വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ വിജയത്തിന്റെ നാഴികല്ലാണ് .
ചില വനിതാ ടീമംഗളങ്ങൾ എങ്കിലും കോടിപതികളുമാണ്. മിതാലി രാജിന് 45 കോടി രൂപയുടെ ആസ്തിയുണ്ട്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ ധനികയും അവരാണ്. കളിയിൽ നിന്ന് വിരമിച്ച ശേഷം വൻകിട സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസിഡറായി അവർ കൂടുതൽ തുക സമ്പാദിക്കുന്നു. സ്മൃതി മന്ദാനയ്ക്ക് 34 കോടിയുടെ ആസ്തിയുണ്ട്.ഇതിനുപുറമേ വർഷം ഗ്രേഡ് കരാറിൽ നിന്ന് 50 ലക്ഷം രൂപയും ലഭിക്കുന്നു. ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമാണ്. പ്രമുഖ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായി 70 ലക്ഷം രൂപ ശരാശരി സമ്പാദിക്കുന്നു. ഹർമൻ പ്രീത് കൗറിന് 25 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കാക്കുന്നു.







