കാസർകോട്: നീലേശ്വരത്തിന് സമീപം നരിമാളത്ത് ഒഴി ഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നരിമാളത്തെ സാബു ആന്റണിയുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡും, ഫോറൻസിക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പൊലീസ് നായ അരക്കിലോമീറ്ററോളം ദൂരം മണം പിടിച്ചു ഓടി. ഒടുവിൽ അധികൃതർ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി. നരിമാളത്ത് എങ്ങനെയാണ് ഐസ്ക്രീം എത്തിയത് എന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.







