അബുദാബി: ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചർ സെന്ററിന്റെ നേതൃത്വത്തിൽ കേരള പിറവി ദിനം ഗ്രാസിയ ഫാമിൽ അതി വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ ഐക്യവും ഒരുമയും മുന്നേറ്റവുമായ കേരള പിറവി ദിനം മലയാളികളുടെ വൻ പങ്കാളിത്തത്തോടെയായിരുന്നു.
മുഖ്യാതിഥിയായി എമിറാത്തി അഗ്രികൾച്ചറൽ പയനിയേഴ്സ് അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഗ്രാസിയ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഹാമിദ് അൽഹാമിദ് പങ്കെടുത്തു.
കേരളത്തിന്റെയും എമിറാത്തിന്റെയും സാംസ്‌കാരിക ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇത്തരം പരിപാടികൾ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഫാമിലെ ചെടികൾ അദ്ദേഹം സമ്മാനിച്ചു.
ശഹീദ് അസ്ഹരി കേരള പിറവിയുടെ ചരിത്രവും സാമൂഹിക പ്രസക്തിയും വിശദീകരിച്ചു. “ഐക്യവും സമത്വവുമാണ് കേരളത്തിന്റെ യഥാർത്ഥ ശക്തി” എന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു.
വിഭിന്നസാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ, പ്രവാസി മലയാളികൾ ചടങ്ങിൽ പങ്കെടുത്തു. കലാപ്രകടനങ്ങൾ, സൗഹൃദ സദ്യ എന്നിവയുമുണ്ടാ യിരുന്നു.
കേരളത്തിന്റെ ജന്മദിനാഘോഷം പ്രവാസി മണ്ണിൽ പുതുചൈതന്യമായെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഹാമിദ് അൽ ഹാമിദി നുള്ള മൊമെന്റോ ഐ ഐ സി സി ഭാരവാഹികളായ ഹംസ അഹ്‌സനി വയനാട്, ഹമീദ് ഈശ്വരമംഗലം എന്നിവർ സമ്മാനിച്ചു.
ഹകീം വളകൈ, സവാദ് കൂത്തുപറമ്പ് പരിപാടി നിയന്ത്രിച്ചു.







