മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയെയും രണ്ടാനച്ഛനെയും 180 വര്‍ഷത്തെ കഠിന തടവിനും 11,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം സ്വദേശിനിയായ മാതാവിനെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2019 മുതല്‍ 2021വരെ രണ്ട് വര്‍ഷം കുട്ടിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, നഗ്നത പ്രദര്‍ശിപ്പിക്കല്‍, മദ്യം നല്‍കി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതികളെ ശിക്ഷിച്ചത്.







