48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ ടൊവിനോ തോമസ്

തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ടൊവിനോ തോമസ്. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അവാര്‍ഡ്. സൂക്ഷ്മദര്‍ശിനിയിലൂടെ നസ്രിയ നസീമും തിയേറ്റര്‍- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും മകിച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയുമായി. ഡോ. ജോര്‍ജ് ഓണക്കൂര്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. സംഗീത സംവിധായകന്‍: രാജേഷ് വിജയ് (മായമ്മ).പിന്നണി …

സ്പീഡ് ബ്രെയ്ക്കറില്‍ തെന്നി, ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു, ബംഗളൂരുവില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി മുഹമ്മദ് ഷമല്‍ (25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിനു അപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാവിലെ ബിടദിയില്‍ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് ഷമലും സുഹൃത്തും 23 കാരനുമായ ഗൗരീഷും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ …

കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ മാണിക്കോത്തെ യുവതി എവിടെ?; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ടൗണിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. സഹോദരന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാണിക്കോത്തെ നിയാസിന്റെ ഭാര്യ തസ്ലീമ (28)യെ ആണ് കാണാതായത്. വിഷുദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞങ്ങാട് ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് തസ്ലീമ വീട്ടില്‍ നിന്നു ഇറങ്ങിയത്. അഞ്ചും രണ്ടും വയസ്സു പ്രായമുള്ള രണ്ടു മക്കളെ വീട്ടിലാക്കിയ ശേഷമാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴാണ് ഫോണ്‍ കൊണ്ടു പോയിട്ടില്ലെന്ന …

കുമ്പള ആരിക്കാടി കടവത്ത് മഖാം ഉറൂസിന് ഭക്തജനത്തിരക്കേറുന്നു, 20 ന് ഉറൂസ് സമാപിക്കും

കുമ്പള: ചരിത്ര പ്രസിദ്ധമായ കുമ്പള ആരിക്കാടി കടവത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് അറബി വലിയുള്ളാഹി അവര്‍കളുടെ പേരില്‍ നടത്തിവരുന്ന ഉറൂസിന് വന്‍ ഭക്തജനത്തിരക്ക്.ഉറൂസിന്റെ ഭാഗമായുള്ള മത പ്രഭാഷണം കേള്‍ക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നുണ്ട്. പത്ത് ദിവസത്തെ മത പ്രഭാഷണമാണ് നടക്കുന്നത്. കേരളത്തിലെ പ്രമുഖരായ പ്രഭാഷകരെ അണിനിരത്തിയാണ് മതപ്രഭാഷണ പരമ്പര. സാദത്തീങ്ങളും സാമൂഹ്യ മേഖലകളിലെ പ്രമുഖരും വിവിധ ദിവസങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിനും വിശ്വാസികള്‍ ഒഴുകിയെത്തിരുന്നു. തിങ്കളാഴ്ച രാത്രി …

വിഷുദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: വിഷു ദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുമ്പള, സൂരംബയലിലെ പരേതരായ വിട്ടല്‍ ഷെട്ടി-ഗീതാഷെട്ടി ദമ്പതികളുടെ മകന്‍ യശ്വന്ത് ഷെട്ടി (45)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ യശ്വന്ത് ഷെട്ടിയെ കുമ്പളയിലെയും മംഗ്‌ളൂരുവിലെയും ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: മൈന. മക്കള്‍: മന്‍വിത്, മൗല്യ. സഹോദരങ്ങള്‍ സുരേഷ് ഷെട്ടി, ബേബിഷെട്ടി, രേവതി ഷെട്ടി, ശോഭഷെട്ടി.

ഇന്ത്യന്‍ വംശജ നീല രാജേന്ദ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

-പി പി ചെറിയാന്‍ ന്യുയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ ട്രംപ് ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീലയെ സംരക്ഷിക്കാനുള്ള ഏജന്‍സി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നാസയിലെ 900 ജീവനക്കാരെ 2024 ല്‍ പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോള്‍ ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്.നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയില്‍ ഡൈവേര്‍സിറ്റി-ഇക്വിറ്റി-ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു നീല …

വിഷുദിനത്തില്‍ പതിവു തെറ്റിക്കാതെ ജഗതിയുടെ വീട്ടിലെത്തി എം എം ഹസന്‍ കൈനീട്ടം നല്‍കി

-പി പി ചെറിയാന്‍ തിരുവനന്തപുരം: വിഷുദിവസം പതിവു തെറ്റിക്കാതെ കോണ്‍ഗ്രസ് നേതാവ് ഹസന്‍ തിരുവനന്തപുരം പേയാടിന് സമീപമുള്ള ജഗതിയുടെ വീട്ടിലെത്തി വിഷു കൈനീട്ടം നല്‍കി.74 വയസ്സ് ജഗതിയെ പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഹസന്‍ ഏറെ നേരം ഒപ്പം ചെലവഴിച്ചു. ജഗതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഹസന്‍ മടങ്ങിയത്.ദീര്‍ഘകാലമായി അയല്‍ക്കാരായിരുന്നു ഇരുവരും. കോവിഡ് കാലത്ത് മാത്രമാണ് വിശേഷ അവധി ദിനങ്ങളില്‍ പരസ്പരം കണ്ട് സൗഹൃദം പങ്കിടുന്ന പതിവ് തെറ്റിയത്.2012 മാര്‍ച്ച് 10 ന് മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം …

വിഷു ആഘോഷം: കൈയില്‍ നിന്നു പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍: വിഷു ആഘോഷത്തിനിടയില്‍ കൈയില്‍ നിന്നു പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ഇരിട്ടി, എടക്കാനം, ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തല്‍പുരയില്‍ പ്രണവി(38)ന്റെ വലതു കൈപ്പത്തിയാണ് തകര്‍ന്നത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പ്രണവിനെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകട സമയത്ത് കുട്ടികള്‍ വീട്ടിനു അകത്തായിരുന്നതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പ്രണവിന്റെ കൈപ്പത്തി …

ഭവനരഹിതനായ അഭിഭാഷകനും രണ്ട് ആണ്‍മക്കളും ട്രെയിന്‍ ഇടിച്ചു മരിച്ചു

-പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: ഭവനരഹിതനായ അഭിഭാഷകനും രണ്ട് ആണ്‍മക്കളും ആംട്രാക്ക് ട്രെയിന്‍ ഇടിച്ചു കൊല്ലപ്പെട്ടു. അഭിഭാഷകനായിരുന്ന കൊല്ലപ്പെട്ട ക്രിസ്റ്റഫര്‍ ക്രാമ്പ് പെന്‍സില്‍വാനിയയിലെ ബ്രിസ്റ്റല്‍ ബറോയില്‍ പരിചിതനും ആരാധകനുമായിരുന്നു. അദ്ദേഹം തദ്ദേശീയ ഭവനരഹിതരായ ജനങ്ങളെ സേവിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട് പ്രത്യേക വാത്സല്യം പുലര്‍ത്തുകയും ചെയ്തിരുന്നു.വിര്‍ജീനിയയിലെ റിച്ച്മണ്ടിലേക്ക് പോകുകയായിരുന്ന അതിവേഗ അസെല ട്രെയിന്‍ ഇടിച്ച് 56 കാരനായ ക്രാമ്പും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്.56കാരനായ ക്രാമ്പിനൊപ്പം, 31 കാരനായ ഡേവിഡ് ക്രാമ്പും 24കാരനായ തോമസ് ക്രാമ്പും …

തമിഴ് സംവിധായകനും നടനുമായ എസ്.എസ് സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ് സ്റ്റാന്‍ലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ചെന്നൈയില്‍. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1967 ല്‍ മൂന്നാറില്‍ ആയിരുന്നു എസ്.എസ്.സ്റ്റാന്‍ലിയുടെ ജനനം. സംവിധായകരായ മഹേന്ദ്രന്റെയും ശശിയുടെയും കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2002ല്‍ ‘ഏപ്രില്‍ മാതത്തില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ശ്രീകാന്തും സ്‌നേഹയും അഭിനയിച്ച ഈ കോളേജ് ലവ് …

ഏഴുപുന്ന മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; കിരീടവും മാലകളുമടക്കം 20 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു, ശാന്തിക്കാരനെ കാണാനില്ല

ആലപ്പുഴ: ഏഴുപുന്ന, നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കിരീടവും മാലകളും അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കീഴ്ശാന്തിക്കാരന്‍ കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ശാന്തിക്കാരനെ കാണാനില്ലാത്ത കാര്യം ക്ഷേത്രം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരുവാഭരണങ്ങള്‍ കാണാതായ വിവരം വ്യക്തമായത്. ക്ഷേത്രം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഫുട്‌ബോള്‍ വീണ് പച്ചക്കറി നശിച്ചതിനു വഴക്കു പറഞ്ഞ വിരോധം: കാഞ്ഞങ്ങാട്ട് ആവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മതില്‍ തകര്‍ത്തു, തെങ്ങും കവുങ്ങും പച്ചക്കറികളും നശിപ്പിച്ചു, അക്രമം വിഷു തലേന്ന് രാത്രി വെദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം

കാസര്‍കോട്: ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് വീണ് പച്ചക്കറികള്‍ നശിച്ചതിനു വഴക്കു പറഞ്ഞ വിരോധത്തിലാണെന്നു പറയുന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതിലും കൃഷിയും തകര്‍ത്തു. കാഞ്ഞങ്ങാട്, ആവിക്കരയിലെ പരേതനായ ഡെപ്യൂട്ടി കളക്ടര്‍ ടി. കുഞ്ഞിക്കണ്ണന്റെ മകനും മുന്‍ പ്രവാസിയുമായ എ. ജയരാജന്റെ പരാതി പ്രകാരം പത്തു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബല്ലയിലെ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് തുടങ്ങി പത്തു പേര്‍ക്കെതിരെയാണ് കേസ്.വിഷു തലേന്ന് രാത്രി 12.30മണിയോടെ ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് പരാതിക്കാരനായ എ ജയരാജന്‍ പറയുന്നത് ഇങ്ങനെ-”30 …

ശരീരത്തില്‍ ടിന്നറൊഴിച്ച് തീ കൊളുത്തിയ ക്രൂരത; സ്ഥിരം മദ്യപിച്ച് ശല്യം ചെയ്യുന്നത് പറഞ്ഞതിലെ വിരോധം രമിതയുടെ കൊലയ്ക്ക് കാരണമായി, പോസ്റ്റുമോര്‍ട്ടം പരിയാരത്ത്

കാസര്‍കോട്: മദ്യപിച്ച് ശല്യം ചെയ്യുന്നത് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ബേഡകം മണ്ണടുക്ക സ്വദേശിനി രമിത(26)യെ തമിഴ് നാട് സ്വദേശി രാമാമൃതം(57) തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏപ്രില്‍ എട്ടിന് നടന്ന സംഭവത്തില്‍, ശരീരത്തില്‍ അന്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ബേഡകം മണ്ണടുക്കം സ്വദേശിനി രമിത മംഗളൂരുവിലെ ആശുപത്രിയിലെ ചികില്‍സക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണം നടന്നതിന് പിന്നാലെ ഫര്‍ണിച്ചര്‍ കട നടത്തിപ്പുകാരനായ തമിഴ് നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. മദ്യപിച്ച് ശല്യം …

നീലേശ്വരം താലൂക്ക് ജനകീയാവശ്യം മുറുകുന്നു; അധികൃത അവഗണനയില്‍ പ്രതിഷേധം

നീലേശ്വരം: നാല് പതിറ്റാണ്ടായി ജനങ്ങള്‍ ആവശ്യപ്പെടുന്ന നീലേശ്വരം താലൂക്ക് കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയരുന്നു. ഇടക്കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് തഹസിദാര്‍ യോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയത് ജനങ്ങളില്‍ പ്രതീക്ഷയുയര്‍ത്തിയിരുന്നു. ഈ യോഗം നീലേശ്വരം താലൂക്ക് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ നിലച്ചു.നീലേശ്വരം താലൂക്ക് അനുവദിച്ചാല്‍ താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത കലക്ടര്‍ …

ചൗക്കിയില്‍ പൊലീസിനു നേരെ അക്രമം: എസ്‌ഐയ്ക്കും പൊലീസുകാരനും പരിക്ക്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: ചൗക്കിയില്‍ പൊലീസിനു നേരെ അക്രമം. എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിം പ്ലേറ്റ് പൊട്ടിക്കുകയും പൊലീസുകാരനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മൊഗ്രാല്‍പുത്തൂര്‍, മജല്‍ ഹൗസിലെ എം. മുഹമ്മദ് ഷരീഫി(40) നെ ടൗണ്‍ എസ്‌ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തു.തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചൗക്കി ഏരിയാക്കോട്ട ഭഗവതി ക്ഷേത്രത്തിനു സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ എസ്.ഐ എന്‍. അന്‍സാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് ജോസഫ് എന്നിവരാണ് അക്രമത്തിനു …

ചൂതാട്ടക്കേസ്: ന്യൂജേഴ്സി കൗണ്‍സില്‍മാന്‍ ആനന്ദ് ഷാ അറസ്റ്റില്‍

-പി പി ചെറിയാന്‍ പ്രോപ്‌സെക്റ്റ് പാര്‍ക്ക്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രോസ്പെക്റ്റ് പാര്‍ക്കില്‍ നിന്നു രണ്ട് തവണ കൗണ്‍സിലറായ ആനന്ദ് ഷായെ, വന്‍കിട ചൂതാട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.ഈ വര്‍ഷം വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഷാ, റാക്കറ്റിംഗ്, ചൂതാട്ട കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയ 39 വ്യക്തികളില്‍ ഒരാളാണ്.യുഎസിലെ ഏറ്റവും കുപ്രസിദ്ധമായ ഇറ്റാലിയന്‍-അമേരിക്കന്‍ മാഫിയ ഗ്രൂപ്പുകളില്‍ ഒന്നായ …

എന്‍മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍ നിന്നു 8 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും അപഹരിച്ചു

കാസര്‍കോട്: എന്‍മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. ഇടിയടുക്ക, ദാറുല്‍ ഹനയിലെ കെ. അബ്ബാസ് അലിയുടെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. അബ്ബാസ് അലിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അതിരപ്പള്ളിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു

തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. രാത്രിയായും തിരിച്ചെത്താത്തതിനെ തുടർന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും …