ബംഗളൂരു: ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി മുഹമ്മദ് ഷമല്‍ (25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിനു അപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാവിലെ ബിടദിയില്‍ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് ഷമലും സുഹൃത്തും 23 കാരനുമായ ഗൗരീഷും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂര്‍ സിറ്റി മൈതാനി പള്ളിയില്‍.
