കമ്പനി എങ്ങനെ പെരുമാറിയെന്ന് കാണിക്കാൻ ഇതു തിരഞ്ഞെടുത്തു. ടോയ്ലറ്റ് പേപ്പറിൽ രാജികത്തെഴുതി ജീവനക്കാരി

തൊഴിലിടത്ത് താൻ അനുഭവിച്ച മാനസിക പീഡനങ്ങളോട് വ്യത്യസ്ത രാജിക്കത്തിലൂടെ പ്രതിഷേധിക്കുകയാണ് സിങ്കപ്പൂരിലെ ജീവനക്കാരി. ടോയ് ലറ്റ് പേപ്പറിൽ ഇവരെഴുതിയ രാജിക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കമ്പനി എങ്ങനെ എന്നോടു പെരുമാറിയെന്ന് കാണിക്കാനാണ് ടോയ്ലറ്റ് പേപ്പർ തിരഞ്ഞെടുത്തതെന്ന് കത്തിൽ പറയുന്നു. സിങ്കപ്പൂരിലെ ബിസിനസുകാരിയായ ഏയ്ഞ്ചല യോ ആണ് കത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഒപ്പം രാജിവയ്ക്കുന്ന ജീവനക്കാരോടു കമ്പനികള്‍ മര്യാദ കാണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജീവനക്കാരിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കത്തിനെ അനുകൂലിച്ച് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.

ഭർതൃവീട്ടുകാരുമായി പ്രശ്നം, മക്കളെ തീകൊളുത്തി യുവതിയുടെ ആത്മഹത്യ ശ്രമം; ചികിത്സക്കിടേ മൂന്ന് പേരും മരിച്ചു

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്. ഭർതൃ വീട്ടിലെ കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ താര മരിച്ച വിവരം വൈകിട്ട് പുറത്ത് വന്നിരുന്നു. തൊട്ട് പിന്നലെയാണ് ഇപ്പോൾ രണ്ട് കുട്ടികളും മരിച്ചെന്ന വാർത്ത വരുന്നത്. …

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ഇമെയിലിലൂടെ ബോംബ് ഭീഷണി മുന്നറിയിപ്പ്. ക്ഷേത്രത്തിൽ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന മെയിൽ തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിനു ലഭിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും മെയിലിൽ ആവശ്യപ്പെടുന്നു. ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും സമാന മെയിൽ ലഭിച്ചു. തമിഴ്നാട്ടിൽ നിന്നാണ് ഇംഗ്ലിഷിലുള്ള മെയിൽ അയച്ചതെന്ന് പൊലീസ് അറിയിച്ചു.പൊലീസും സൈബർ സെല്ലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. പട്രോളിങ് ഊർജിതമാക്കി.കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമായി അയോധ്യ രാമക്ഷേത്രം മാറിയിരുന്നു. …

പിക്കപ്പിൽ കടത്തിയ 20 കിലോ കഞ്ചാവുമായി ബദിയഡുക്ക സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: പിക്കപ്പിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്ന് ബദിയഡുക്ക സ്വദേശികൾ അറസ്റ്റിൽ. ബാറടുക്കയിലെ ശ്രീജിത്ത് (20), മാന്യ , ഉള്ളോടി ഹൗസിൽ കെ. കൃതിഗുരു (32), ഫാത്തിമ മൻസിലിൽ മുഹമ്മദ് അഷ്റഫ് (37) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ പിടി കൂടിയത്. സീറ്റിനടിയിൽ സൂക്ഷിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്. ശ്രീജിത്ത് നേരത്തെ ഫറോക്കിൽ ഒൻപതു കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിൽനിന്നു എത്തിക്കുന്ന കഞ്ചാവ് കാസർകോട്ടെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച …

തൃശൂർ പൂരം വെടിക്കെട്ട് നടക്കും; നിയമ തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ

തിരുവനന്തപുരം: തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകി. മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്കു വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം.പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം ഇതു ഭേദഗതി ചെയ്യണമെന്നും മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും ആവശ്യപ്പെട്ടു. നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കൺട്രോളർ എന്ന അധികാരം ഉപയോഗിച്ചാകും കലക്ടർ വെടിക്കെട്ടിന് …

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽഗാന്ധിക്കും സോണിയഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.കേസ് കോടതി ഏപ്രിൽ 25ന് പരിഗണിക്കും.1938ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പാർട്ടി മുഖപത്രമായി നാഷനൽ ഹെറാൾഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ മുസ്ലിം ലീഗ്; കോഴിക്കോട്ട് നാളെ മഹാറാലി

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലി നാളെ കോഴിക്കോട്ട് നടക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് പാർട്ടി വക്താവ് പി.എം.എ. സലാം അറിയിച്ചു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പിസിസി പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയാകും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ..കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.സംസ്ഥാനത്തിന്റെ …

ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: ചിത്രീകരണത്തിനിടെ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് വിൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. ഇതു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാദ പ്രതിവാദങ്ങൾക്കു വഴിവച്ചിരുന്നു. ഇതോടെയാണ് വ്യക്തത വരുത്താൻ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി രംഗത്തെത്തിയത്.ലഹരി ഉപയോഗിച്ച നടനിൽ നിന്നു തനിക്കും സഹപ്രവർത്തകയ്ക്കും മോശം അനുഭവം ഉണ്ടായി. ചിത്രീകരണത്തിനിടെ തന്റെ ഡ്രസിനു ഒരു പ്രശ്നം വന്നതു ശരിയാക്കാൻ പോയപ്പോൾ താനും …

ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു; 5 കോടി രൂപ ആവശ്യപ്പെട്ട് അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന് ഇളയരാജയുടെ വക്കീൽ നോട്ടിസ്

ചെന്നൈ: തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനു അജിത്തിന്റെ പുതിയ സിനിമ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാവിന് സംഗീത സംവിധായകൻ ഇളയരാജ വക്കീൽ നോട്ടിസയച്ചു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടിസിൽ ഇളയരാജ ആവശ്യപ്പെടുന്നു.‘ഒത്ത രൂപയും ദാരേൻ…’, ‘എൻ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇത‌ോ…’ എന്നീ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. ചിത്രത്തിൽ നിന്നു ഇവ നീക്കം ചെയ്യാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു. നിരുപാധികം മാപ്പു പറയണമെന്നും ഇതിൽ …

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാമത്; മുഖ്യമന്ത്രിയായി 3247 ദിവസം

തിരുവനന്തപുരം: കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്തെത്തി. ഏപ്രിൽ 15 നു മുഖ്യമന്ത്രി കസേരയിൽ 3247 ദിവസം അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണ്. 3246 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയാണ് അദ്ദേഹം മറികടന്നത്. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് പട്ടികയിൽ ഒന്നാമൻ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും തുടർഭരണം ലഭിച്ചു മുഖ്യമന്ത്രി കസേരയിലേക്കു തിരിച്ചെത്താനായാൽ നായനാരെ മറികടന്ന് പട്ടികയിൽ ഒന്നാമനാകാൻ പിണറായിക്കു കഴിയും.നിലവിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായെന്ന റെക്കോർഡ് പിണറായി …

മാനവികതയുടെ മഹോത്സവമായ പാറപ്പള്ളി മഖാം ഉറൂസ് നഗരി ഒരുങ്ങി; ഉറൂസ് 17 മുതല്‍ 21 വരെ

കാഞ്ഞങ്ങാട്: മാനവികതയുടെ മഹോത്സവമായ പാറപ്പള്ളി മഖാം ഉറൂസ് നേര്‍ച്ചയും അനുബന്ധ പരിപാടികളും ഏപ്രില്‍ 17 ന് ആരംഭിക്കും. 21ന് മൗലീദ് പാരായണം, കൂട്ടപ്രാര്‍ത്ഥന, അന്നദാനം, ഇസ്ലാമിക കഥാപ്രസംഗം എന്നിവയോടെ സമാപിക്കും. അഞ്ചുദിവിസം നീണ്ടുനില്‍ക്കുന്ന ഉറൂസിനെ നാടിന്റെ ആഘോഷാക്കാനുള്ള അവസാന ഒരുക്കത്തിലാണ് സംഘാടകര്‍. സൗഹാര്‍ദ്ദത്തിനു കരുത്തു പകരാനുള്ള കൂട്ടായ്മയില്‍ നാട് ഒത്തുചേര്‍ന്നു കഴിഞ്ഞു. 17നു വൈകിട്ടു മഖാം സിയാറത്തോടെയാണ് ഉറൂസിനു തുടക്കം. പാറപ്പള്ളി മുദരീസ് മുനീര്‍ ഫൈസി ഇര്‍ഫാനി നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സ്വാലിഹ് വൈറ്റ് …

പള്ളിക്കുന്നില്‍ പുഴയില്‍ ചാടിയ അമ്മയും മക്കളും മരിച്ചു; മരിച്ചത് മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മക്കളും

കോട്ടയം: ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നില്‍ അമ്മയും മക്കളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോള്‍ തോമസും അഞ്ചും രണ്ടും വയസുള്ള പെണ്‍മക്കളുമാണ് മരിച്ചത്. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയ ജിസ്മോളെയും മക്കളെയും നാട്ടുകാര്‍ ഉടന്‍ കരയ്ക്കെത്തിക്കുകയും കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവര്‍ മരിക്കുകയായിരുന്നു. ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് ആണ്.

ലഹരി ഉപയോഗം ചെറുക്കും, അധ്യാപകര്‍ ചൂരലെടുക്കും: പരാതിക്കും, കേസിനും തടയിട്ട് ഡിജിപി

കോഴിക്കോട്: അധ്യാപകര്‍ ചൂരലെടുക്കുന്നതിനും, വ്യാജ പോക്‌സോ കേസുകളിലെ പരാതികളിലും കേസെടുക്കുന്നതിന് മുമ്പ് സമഗ്രമായ പ്രാഥമികാന്വേഷണം നടത്തണമെന്നു ഡിജിപി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും(സി ഐ)ഇത് സംബന്ധിച്ച് ഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ് കര്‍ശന നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ മൂലം അധ്യാപകര്‍ കള്ളക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ കൂടിവരുന്നതിനാലാണ് പരാതികളില്‍ പ്രാഥമിക അന്വേഷണം വേണമെന്നുള്ള നിര്‍ദ്ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയോ, രക്ഷിതാക്കളുടെയോ പരാതിയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ …

എക്‌സൈസിനോടാണോ കളി, കിടപ്പ് മുറിയില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം: കിടപ്പ് മുറിയില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളാണ് എക്‌സൈസ് പിടികൂടിയത്. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്‌സിന്റെ റൂമിലാണ് ചെടി വളര്‍ത്തിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രത വേണം, കാസര്‍കോട് അടക്കം എട്ടുജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വേനല്‍ മഴയെത്തിയിട്ടും ചൂട് കുറയുന്നില്ല. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഭിഷേക് ഷെട്ടിയെ കുടുക്കിയത് ”ഒരാളെ തട്ടിയാണ് വരുന്നതെന്ന” ഡയലോഗ്; കൊല നടത്തിയ സ്ഥലം രണ്ടു ദിവസം മുമ്പെ സന്ദര്‍ശിച്ചു, പിടിയിലായത് മഹാരാഷ്ട്രയിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടെ, കൊലക്കത്തി കിണറ്റിലെന്ന് മൊഴി

കാസര്‍കോട്: കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സൂറത്കല്ല്, കല്ലാപ്പുവിലെ അഭിഷേക് ഷെട്ടി(25)യെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുക്കം തുടങ്ങി. കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മുഹമ്മദ് ഷെരീഫി (52) ന്റെ മൃതദേഹം മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയിലെ വിജനമായ …

മദ്യലഹരി, ബസോടിക്കാനൊരു മോഹം, പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി ഓടിച്ചുപോയി, നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് ചെരിഞ്ഞു, ആഗ്രഹം പാളി, 23 കാരന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചുകടത്തവേ അപകടം. 23 കാരന്‍ പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി കെ. വിശാഖാണ് (23) ആഗ്രഹം മൂത്ത് പുലിവാല്‍ പിടിച്ചത്. വിഷു ദിവസം രാത്രി പറശനിക്കടവിലാണ് സംഭവം നടന്നത്. വയനാട്ടില്‍ നിന്ന് പറശിനിയിലെത്തിയ യുവാവിന് ഒരാഗ്രഹം. ബസോടിക്കണം, പെട്രോള്‍പമ്പില്‍ ബസുകള്‍ നിരത്തി നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആഗ്രഹം മൂത്തു. മദ്യലഹരിയിലായിരുന്നു യുവാവ്. മമ്പാലയിലെ പെട്രോള്‍പമ്പില്‍ പത്തോളം ബസുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. സാധാരണ ബസ് ജീവനക്കാര്‍ താക്കോല്‍ സൂക്ഷിക്കുന്ന ഇടങ്ങളെ കുറിച്ച് യുവാവിന് ധാരണയുണ്ടായിരുന്നു. …

കണ്ണൂരിലെ സിപിഎമ്മിന് പുതിയ നേതൃത്വം; കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലയെ നയിക്കാന്‍ രാഗേഷിനെ തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. …