വിഷുദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: വിഷു ദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുമ്പള, സൂരംബയലിലെ പരേതരായ വിട്ടല്‍ ഷെട്ടി-ഗീതാഷെട്ടി ദമ്പതികളുടെ മകന്‍ യശ്വന്ത് ഷെട്ടി (45)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ യശ്വന്ത് ഷെട്ടിയെ കുമ്പളയിലെയും മംഗ്‌ളൂരുവിലെയും ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: മൈന. മക്കള്‍: മന്‍വിത്, മൗല്യ. സഹോദരങ്ങള്‍ സുരേഷ് ഷെട്ടി, ബേബിഷെട്ടി, രേവതി ഷെട്ടി, ശോഭഷെട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page