ആലപ്പുഴ: ഏഴുപുന്ന, നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കിരീടവും മാലകളും അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കീഴ്ശാന്തിക്കാരന്‍ കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ശാന്തിക്കാരനെ കാണാനില്ലാത്ത കാര്യം ക്ഷേത്രം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരുവാഭരണങ്ങള്‍ കാണാതായ വിവരം വ്യക്തമായത്. ക്ഷേത്രം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
