കാസര്‍കോട്: എന്‍മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. ഇടിയടുക്ക, ദാറുല്‍ ഹനയിലെ കെ. അബ്ബാസ് അലിയുടെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. അബ്ബാസ് അലിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.
