അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ഇമെയിലിലൂടെ ബോംബ് ഭീഷണി മുന്നറിയിപ്പ്. ക്ഷേത്രത്തിൽ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന മെയിൽ തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിനു ലഭിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും മെയിലിൽ ആവശ്യപ്പെടുന്നു. ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും സമാന മെയിൽ ലഭിച്ചു. തമിഴ്നാട്ടിൽ നിന്നാണ് ഇംഗ്ലിഷിലുള്ള മെയിൽ അയച്ചതെന്ന് പൊലീസ് അറിയിച്ചു.
പൊലീസും സൈബർ സെല്ലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. പട്രോളിങ് ഊർജിതമാക്കി.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമായി അയോധ്യ രാമക്ഷേത്രം മാറിയിരുന്നു. 135.5 മില്യൺ ആഭ്യന്തര സഞ്ചാരികർ എത്തിയതോടെയാണിത്.
