കാഞ്ഞങ്ങാട്: മാനവികതയുടെ മഹോത്സവമായ പാറപ്പള്ളി മഖാം ഉറൂസ് നേര്‍ച്ചയും അനുബന്ധ പരിപാടികളും ഏപ്രില്‍ 17 ന് ആരംഭിക്കും. 21ന് മൗലീദ് പാരായണം, കൂട്ടപ്രാര്‍ത്ഥന, അന്നദാനം, ഇസ്ലാമിക കഥാപ്രസംഗം എന്നിവയോടെ സമാപിക്കും. അഞ്ചുദിവിസം നീണ്ടുനില്‍ക്കുന്ന ഉറൂസിനെ നാടിന്റെ ആഘോഷാക്കാനുള്ള അവസാന ഒരുക്കത്തിലാണ് സംഘാടകര്‍. സൗഹാര്‍ദ്ദത്തിനു കരുത്തു പകരാനുള്ള കൂട്ടായ്മയില്‍ നാട് ഒത്തുചേര്‍ന്നു കഴിഞ്ഞു. 17നു വൈകിട്ടു മഖാം സിയാറത്തോടെയാണ് ഉറൂസിനു തുടക്കം. പാറപ്പള്ളി മുദരീസ് മുനീര്‍ ഫൈസി ഇര്‍ഫാനി നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സ്വാലിഹ് വൈറ്റ് ഹൗസ് പതാകയയുര്‍ത്തും. സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖഫി മുഖ്യപ്രഭാഷണം നടത്തും. 18 ന് മജ്ലിസുന്നൂര്‍. നേതൃത്വം ചെറുമോത്ത് ഉസ്താദ്, രാത്രി ഖിറാഅത്ത്, മുഖ്യപ്രഭാഷണം മുനീര്‍ ഹുദവി വിളയില്‍. ജമാഅത്ത് ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും പ്രസംഗിക്കും. 19ന് ബുര്‍ദ്ദ മജ്ലിസിന് സാദിഖലി അല്‍ ഫാളിലിയും സംഘവും നേതൃത്വം നല്‍കും. ഹാഫിള് മുഹമ്മദ് സുഫ് വാന്‍ കാട്ടിപ്പാറ ഖിറാഅത്ത് നടത്തും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാതല മാപ്പിളപ്പാട്ട് മത്സരം അരങ്ങേറും. 1, 2, 3 സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 1001, 7001, 5001 രൂപയും ട്രോഫിയും സമ്മാനം നല്‍കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സ്വാലിഹ് വൈറ്റ് ഹൗസ് അധ്യക്ഷം വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. ഇ.പി അബൂബക്കര്‍ മുസ്ലിയാര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എം. ഹസൈനാര്‍, ഹാജി പറക്കളായി, പി.കെ ഖാലിദ് പാറപ്പള്ളി ഹസ്സന്‍ അര്‍ഷദി, നൗഷാദ് ഖാസി പ്രസംഗിക്കും.
21ന് ഉച്ചക്ക് 2മണിക്ക് മൗലീദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും നടക്കും. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വി. ഇസ്മയില്‍ സഅദി പാറപ്പളളി ആധ്യക്ഷത വഹിക്കും. സയ്യിദ് ഷിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് സിഎച്ച് പ്രസംഗിക്കും. 4.30ന് അന്നദാനം തുടര്‍ന്ന് നവാസ് പാലേരിയുടെ ഇസ്ലാമിക കഥാ പ്രസംഗം. ദുബൈ ശാഖാ ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ടി.എച്ച്, അബുദാബി ശാഖാ ജമാഅത്ത് പ്രസിഡണ്ട് ഖലീല്‍ കണ്ണോത്ത്, ഷാര്‍ജ ശാഖ ട്രഷറര്‍ ടി.എ ഹമീദ് പ്രസംഗിക്കും.
