തൊഴിലിടത്ത് താൻ അനുഭവിച്ച മാനസിക പീഡനങ്ങളോട് വ്യത്യസ്ത രാജിക്കത്തിലൂടെ പ്രതിഷേധിക്കുകയാണ് സിങ്കപ്പൂരിലെ ജീവനക്കാരി. ടോയ് ലറ്റ് പേപ്പറിൽ ഇവരെഴുതിയ രാജിക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കമ്പനി എങ്ങനെ എന്നോടു പെരുമാറിയെന്ന് കാണിക്കാനാണ് ടോയ്ലറ്റ് പേപ്പർ തിരഞ്ഞെടുത്തതെന്ന് കത്തിൽ പറയുന്നു. സിങ്കപ്പൂരിലെ ബിസിനസുകാരിയായ ഏയ്ഞ്ചല യോ ആണ് കത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒപ്പം രാജിവയ്ക്കുന്ന ജീവനക്കാരോടു കമ്പനികള്‍ മര്യാദ കാണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജീവനക്കാരിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കത്തിനെ അനുകൂലിച്ച് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
