പാളയിലും വാഴയിലയിലും പൂക്കൾ വിരിയിച്ച് നെരുദയിലെ കുട്ടികൾ:കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല നിർമ്മാണ പരിശീലന ക്യാമ്പ് നടത്തി

കുറ്റിക്കോൽ : കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല ക്യാമ്പ് നടത്തി. കുറ്റിക്കോൽ എ.യു.പി. സ്കൂൾ അധ്യാപിക കെ. വനജ ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തുക്കളായി വലിച്ചെറിയുന്ന പാള, വാഴിയില എന്നിവ ഉപയോഗിച്ച് പൂക്കൾ നിർമ്മിക്കാനുള്ള പരിശീലനം കുട്ടികൾക്ക് ക്യാമ്പ് നൽകി. 30 ൽപരം കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. നെരുദ ഗ്രന്ഥാലയം സെക്രട്ടറി പി. അഭിജിത്ത്,പ്രസിഡണ്ട് ജി.സുരേഷ് ബാബു, ഗ്രന്ഥാലയം കമ്മിറ്റി അംഗങ്ങളായ കെ. അരവിന്ദൻ, കെ.കെ. അഭിലാഷ്, കെ. പ്രഭാകരൻ, വി.ശ്രീരാജ്, വനിതാവേദി അംഗങ്ങളായ കെ.സവിത,വി …

കളായിയിലെ കർഷകന്റെ വീട്ടിലെ സ്വർണ്ണ മോഷണം; വീട്ടുജോലിക്കാരൻ പിടിയിൽ, മോഷ്ടിച്ച സ്വർണ്ണം വിറ്റ് ആഡംബര ജീവിതം, മൈസൂർ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത് അതിസമർത്ഥമായി

കാസർകോട്: പൈവളിക കളായിയിലെ കർഷകന്റെ വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി മുങ്ങിയ വീട്ടുവേലക്കാരൻ പിടിയിൽ. മൈസൂർ എൽവാള സ്വദേശി യശ്വന്ത് കുമാറി(38)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജീവഷെട്ടിയുടെ മകന്‍ അശോക് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടങ്ങൾ പകരം വച്ചാണ് വേലക്കാരൻ സ്ഥലംവിട്ടത്. കഴിഞ്ഞ 10 മാസക്കാലമായി അശോക് കുമാറിന്റെ വീട്ടിൽ വീട്ടു ജോലി നോക്കി വരികയായിരുന്നു. പ്രായമായ പിതാവ് സഞ്ജീവ ഷെട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനാണ് …

കോഴിക്കോട്ട് ബസ് മറിഞ്ഞു മുപ്പതോളം പേർക്ക് പരിക്ക് ;ഒരാൾക്ക് ഗുരുതരം

കോഴിക്കോട് : കോഴിക്കോട്ടു സ്വാകാര്യ ബസ് മറിഞ്ഞു മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത് .അമിത വേഗതയാണ് കാരണമാണ് പറയുന്നു അപകടത്തില്‍ ബസിന്റെ മുൻഭാഗം തകർന്നു . പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തിൽ ഏർപ്പെട്ടു.

തൃശ്ശൂരിൽ ആന വിരണ്ടു ; ഒരാൾ മരിച്ചു ; മറ്റൊരാൾ ആശുപത്രിയിൽ

ത്രിശൂർ : തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേതത്തിൽ ഉല്സവത്തിനു എത്തിച്ച ആന ഇടഞ്ഞു .കുളിപ്പിക്കുന്നതിനിടയിൽ പാപ്പാനെ കുത്തി മറിച്ചിട്ട ശേഷം ഉൽത്സാവക്കച്ചവടത്തിനു ആലപ്പുഴയിൽ നിന്ന് എത്തിയ ആനന്ദൻ എന്നയാളെ കുത്തി കൊലപ്പെടുത്തി .ആനയുടെ അക്രമത്തിൽ പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ് . വിരണ്ട ആന ഒന്നര കിലോമിറ്ററോളം ഓടിയ ശേഷം അവിടെ ഉണ്ടായിരുന്ന ഒരാളെയും ആക്രമിച്ചു. തുടന്ന് വീണ്ടും ഓടിയ ആനയെ പാപ്പാന്മാരും പിന്തുടർന്നു . ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം . പിന്നീട് …

ഉദുമ കൊക്കാൽ ചെണ്ടക്കാരുടെ നാടെന്ന കീര്‍ത്തി കേള്‍ക്കാന്‍ നാട്ടുകാർ നടത്തിയ പരിശ്രമം സഫലമായി

ഉദുമ: മേളപ്പെരുക്കം ആസ്വദിക്കാന്‍ കാത്തിരുന്നവരുടെ മനംനിറച്ച് കൊക്കാലില്‍ നാട്ടുകാരുടെ ചെണ്ടമേളം അരങ്ങേറി.പ്രായവ്യത്യാസമില്ലാതെ ആണ്‍, പെൺ വിഭാഗങ്ങളിൽ 85 പേർ അസുരവാദ്യം പഠിച്ചു അരങ്ങേരുന്നത് കാണാന്‍ ഉദുമ കൊക്കാല്‍ ഷണ്‍മുഖ മഠത്തിലേക്ക് ശനിയാഴ്ച രാത്രി നാട് ഓടിയെത്തി. ‘ഒരു വീട്ടില്‍ ഒരു ചെണ്ടമേളക്കാരന്‍’ എന്ന ലക്ഷ്യത്തോടെ ഉദുമ കൊക്കാല്‍ ഷണ്‍മുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സൗജന്യമായിട്ടാണ് ചെണ്ടമേളം പഠിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10-നായിരുന്നു പരിശീലനത്തിന്റെ തുടക്കം. ഷണ്‍മുഖ മഠത്തിന്റെ തിരുമുറ്റമായിരുന്നു പരിശീലന വേദി. പത്ത് മാസത്തോളം …

മംഗൽപാടിയിൽ 10 സർക്കാർ കെട്ടിടങ്ങൾ അനാഥം

മഞ്ചേശ്വരം:മംഗൽപാടി പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ അനാഥമായി കിടക്കുന്നു. 8 കെട്ടിടങ്ങൾ പഴയ ഗവ. ഹൈസ്കൂൾ മംഗൽപാടിയിലും, രണ്ടെണ്ണം ചിഹ്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളും ആണ്. ഇവിടെ ഇപ്പോൾ ജിബി എൽ പി സ്കൂൾ മംഗൽപാടി മാത്രം പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. മംഗൽപാടി ഗവൺമെന്റ് ഹയർസെക്കൻഡറിയുടെ ഭാഗമായ ഹൈസ്കൂളും യുപി സ്കൂളും ഹയർസെക്കൻഡറി സ്ഥിതി ചെയ്യുന്ന ജനപ്രിയ ജംഗ്ഷനിലേക്ക് മാറ്റിയതിനാലാണ് 8 കെട്ടിടങ്ങൾ കാലിയായത്. ഏകാധ്യാപക വിദ്യാലയങ്ങൾ …

നിരന്തരം ട്രാഫിക് നിയമലംഘനം: യുവാവിന്റെ സ്‌കൂട്ടര്‍ ബംഗ്‌ളൂരു പൊലീസ് പിടിച്ചെടുത്തു

ബംഗ്‌ളൂരു: രണ്ടു വര്‍ഷത്തിനിടെ 311 തവണ ട്രാഫിക് നിയമം ലംഘിച്ചയാളുടെ സ്‌കൂട്ടര്‍ ബംഗ്‌ളൂരു പൊലീസ് പിടിച്ചെടുത്തു. ഇത്രയേറെ തവണ ഗതാഗത നിയമം ലംഘിച്ച യുവാവില്‍ നിന്നു രണ്ടു വര്‍ഷത്തിനിടയില്‍ പല തവണയായി ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ബംഗ്‌ളൂരു സ്വദേശിയായ സുദീപിന്റെ സ്‌കൂട്ടറാണ് ബംഗ്‌ളൂരു സിറ്റി മാര്‍ക്കറ്റ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തത്. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചു വാഹനമോടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കല്‍, അമിത വേഗം എന്നിവ ട്രാഫിക് ക്യാമറകളില്‍ രേഖപ്പെട്ടതിനാണ് ഫൈന്‍ …

ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടനു ഗ്രാമി പുരസ്‌കാരം

പി പി ചെറിയാന്‍ ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍ നേടി. ത്രിവേണി എന്ന ആല്‍ബത്തിന് ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ‘ത്രിവേണി’യാണ് 67-ാമത് ഗ്രാമി പുരസ്‌കാരം നേടിയത്. 2009 ലെ സോള്‍ കോളിന് ശേഷം ടണ്ടന്റെ രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമായിരുന്നു ഇത്.12 മേഖലകളില്‍ നിന്നായി …

യുവാവ് ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി മരിച്ച നിലയില്‍; സംഭവം ഫോണ്‍ വിളിക്കുന്നതിനിടയില്‍

തിരുവനന്തപുരം: യുവാവിനെ ഊഞ്ഞാല്‍ കയറില്‍ കഴുത്തു കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര, മുണ്ടേലയിലെ പുത്തന്‍ വീട്ടില്‍ സിന്ധു കുമാര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കേബിള്‍ ടിവി ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഈ സമയത്ത് സിന്ധുകുമാര്‍ മദ്യ ലഹരിയിലായിരുന്നു. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം.

കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താന്‍ ഡാളസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി

ഡാളസ്: കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താന്‍ ഡാളസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.2025 ജനുവരി 31 ന് വൈകിട്ട് ലാരിമോര്‍ ലെയ്നിലെ 5400 ബ്ലോക്കിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിയ 14 വയസുകാരി ജെന്നിഫര്‍ സമോറ എസ്പാര്‍സയെ കണ്ടെത്താനാണിത്.കാണാതായ സമയത്ത് ജന്നിഫര്‍ പിങ്ക് ടീ-ഷര്‍ട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത സാന്‍ഡലുകളും ധരിച്ചിരുന്നു.

പുലര്‍കാലങ്ങളില്‍ വീടുകളില്‍ കയറി കവര്‍ച്ച; ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ വര്‍ക്ക് ഏരിയയില്‍ പൂട്ടി, ഉലക്ക കൊണ്ട് വാതില്‍ തകര്‍ത്ത് രക്ഷപ്പെട്ട സദ്ദാംഹുസൈന്‍ ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: പുലര്‍കാലങ്ങളില്‍ വീടുകളില്‍ കയറി കവര്‍ച്ച നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആസാം, ബാര്‍പ്പെറ്റ, ജാനിയ സ്വദേശിയായ സദ്ദാംഹുസൈ(23)നെയാണ് ചക്കരക്കല്ല് എസ്.ഐ സനല്‍ ബാലക്കണ്ടിയും സംഘവും അറസ്റ്റു ചെയ്തത്. മുണ്ടേരിചിറക്ക് സമീപത്തു താമസിക്കുന്ന ഓട്ടോഡ്രൈവര്‍ പണ്ടാരവളപ്പില്‍ സുലൈമാന്‍ ആയിഷ ദമ്പതികളുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്.ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘മുകളിലെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ത്താണ് മോഷ്ടാവ് ഏണിപ്പടി വഴി വീട്ടിനകത്തേക്ക് എത്തിയത്. അകത്തു നിന്നു എന്തോ ശബ്ദം കേട്ട് …

നവജാതശിശുവിനു പിന്നാലെ മാതാവും മരിച്ചു; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത് ചേറ്റുകുണ്ടിലെ ദീപ

കാസര്‍കോട്: പ്രസവിച്ച ഉടനെ നവജാത ശിശു മരിച്ചു. അമിതമായ രക്തസ്രാവത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മാതാവും മരണത്തിനു കീഴടങ്ങി. പള്ളിക്കര, ചേറ്റുകുണ്ട്, കീക്കാനിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപ (30)യും കുഞ്ഞുമാണ് മരണപ്പെട്ടത്. രണ്ടാമത്തെ പ്രസവത്തിനായി ദീപയെ തിങ്കളാഴ്ച വൈകുന്നേരമാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ പ്രസവിക്കുകയും ചെയ്തു. പ്രസവത്തിനിടയില്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. അമിത രക്തസ്രാവം അനുഭവപ്പെട്ട ദീപയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും …

ആരിക്കാടികോട്ടയിലെ നിധി വേട്ട കേസ്; മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചും മുദ്രാവാക്യം വിളിച്ചു, സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഹാളില്‍ നിന്നു പുറത്താക്കി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. എതിര്‍ മുദ്രാവാക്യങ്ങളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകരും രംഗത്തു വന്നതോടെ സ്ഥിതി വഷളായി. പൊലീസെത്തി ബിജെപി നേതാക്കളെ ഹാളില്‍ നിന്നു പുറത്തേക്ക് നീക്കിയതോടെ സംഘര്‍ഷാവസ്ഥ ഒഴിവായി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ഹാളിലാണ് സെമിനാര്‍ നടന്നത്. ആരിക്കാടി, ഹനുമാന്‍ കോട്ടയിലെ നിധി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ സെമിനാറില്‍ സ്വാഗതം പറഞ്ഞതാണ് …

RESHMA MISSING

എണ്ണപ്പാറയിലെ രേഷ്മ കൊല്ലപ്പെട്ടോ?; ക്രൈംബ്രാഞ്ച് അന്വേഷണം മുറുകി, സംശയനിഴലില്‍ കഴിയുന്ന പാണത്തൂരിലെ ബിജു പൗലോസ് മുങ്ങി, ഫോണ്‍ സ്വിച്ച് ഓഫ്

കാസര്‍കോട്: 15 വര്‍ഷം മുമ്പ് കാണാതായ അമ്പലത്തറ, എണ്ണപ്പാറ മൊയോലത്തെ എം.സി രേഷ്മ (17)യ്ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസി.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്ന കേസിനു തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഇപ്പോള്‍. കാഞ്ഞങ്ങാട് താമസിച്ച് പഠിക്കുകയായിരുന്ന രേഷ്മ 2010 ജൂണ്‍ 6നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തിരോധാനത്തിനു പിന്നില്‍ പാണത്തൂര്‍, ബാപ്പുകയത്തെ ബിജു പൗലോസ് ആണെന്നാണ് …

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് പുകയില മാഫിയ; ജില്ലയില്‍ പരക്കെ പൊലീസ് പരിശോധന, നിരവധി പേര്‍ കുടുങ്ങി

കാസര്‍കോട്: വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് പുകയില മാഫിയ ശക്തമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പക്കുള്ള നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.പുകയില ഉല്‍പ്പന്നങ്ങളുമായി 20ല്‍പ്പരം പേര്‍ അറസ്റ്റില്‍. 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, പള്ളം റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു വച്ച് നുള്ളിപ്പാടിയിലെ ടി.എ സക്കീര്‍ (45), അടുക്കത്തുബയല്‍ സ്‌കൂളിനു സമീപത്തു വച്ച് ശിരിബാഗിലുവിലെ ബി.എം സുരേഷ് (50), കാസര്‍കോട് ഗവ. കോളേജിനു സമീപത്തു വച്ച് മുട്ടത്തൊടിയിലെ കെ.എം …

റിട്ട.ബാങ്ക് ജീവനക്കാരന്‍ ലക്ഷ്മീശ ഹൊണ്ണമൂല അന്തരിച്ചു

കാസര്‍കോട്: കാനറ ബാങ്ക് റിട്ട ജീവനക്കാരന്‍ കാസര്‍കോട്, കൊറക്കോട്, ഹൊണ്ണമൂലയിലെ ലക്ഷ്മീശ (62) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ രാമചന്ദ്ര-യമുന (റിട്ട.അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്രകല. സഹോദരങ്ങള്‍: ഭാസ്‌കര, കൃഷ്ണകുമാരി, രാധാകൃഷ്ണ.

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി; നിരവധി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, യാത്രക്കാര്‍ വലഞ്ഞു, തിരുവനന്തപുരത്ത് സംഘര്‍ഷം

കാസര്‍കോട്: ശമ്പളവും ഡി.എ കുടിശ്ശികയും വിതരണം ചെയ്യുക, പുതിയ ബസുകള്‍ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രി 12ന് അവസാനിക്കും. സമരം ബസ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചു. പല സര്‍വ്വീസുകളും റദ്ദാക്കി. കാസര്‍കോട്ടും സമരം ബസ് സര്‍വ്വീസിനെ ബാധിച്ചു. എന്നാല്‍ മംഗ്‌ളൂരു-കാസര്‍കോട് റൂട്ടില്‍ സമരം ബാധിച്ചില്ല.കാസര്‍കോട് ഡിപ്പോയില്‍ നടത്തിയ സമരം ബിജു …

കുമ്പള പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു; ലേല തുടര്‍നടപടികള്‍ നിശ്ചലം

കുമ്പള: കുമ്പള പോലീസ് സ്റ്റേഷനരികിലെ സ്‌കൂള്‍ മൈതാനത്തിന് ചുറ്റും വാഹന കൂമ്പാരം കാടുമൂടി നശിക്കുന്നു. വിവിധ കേസുകളിലായി കുമ്പള പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിത്. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സൗകര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ മൈതാനത്തിന് സമീപം വാഹനങ്ങള്‍ കൊണ്ടിടുന്നത്. ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്ത വിധം വാഹനങ്ങള്‍ കാടുകയറിയും, തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു.നേരത്തെ ഈ വിഷയത്തില്‍ പോലീസ് അധികാരികള്‍ ഇടപെട്ട് ഇത്തരം വാഹനങ്ങള്‍ ഇവിടെ നിന്ന് ഒഴിവാക്കാന്‍ ലേലനടപടികള്‍ നടത്തിയിരുന്നു. ചുരുക്കം വാഹനങ്ങള്‍ മാത്രമാണ് അന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലേലത്തില്‍ വിറ്റത്. …