ഡാളസ്: കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താന്‍ ഡാളസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
2025 ജനുവരി 31 ന് വൈകിട്ട് ലാരിമോര്‍ ലെയ്നിലെ 5400 ബ്ലോക്കിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിയ 14 വയസുകാരി ജെന്നിഫര്‍ സമോറ എസ്പാര്‍സയെ കണ്ടെത്താനാണിത്.
കാണാതായ സമയത്ത് ജന്നിഫര്‍ പിങ്ക് ടീ-ഷര്‍ട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത സാന്‍ഡലുകളും ധരിച്ചിരുന്നു.
