കുറ്റിക്കോൽ : കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല ക്യാമ്പ് നടത്തി. കുറ്റിക്കോൽ എ.യു.പി. സ്കൂൾ അധ്യാപിക കെ. വനജ ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തുക്കളായി വലിച്ചെറിയുന്ന പാള, വാഴിയില എന്നിവ ഉപയോഗിച്ച് പൂക്കൾ നിർമ്മിക്കാനുള്ള പരിശീലനം കുട്ടികൾക്ക് ക്യാമ്പ് നൽകി. 30 ൽപരം കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. നെരുദ ഗ്രന്ഥാലയം സെക്രട്ടറി പി. അഭിജിത്ത്,പ്രസിഡണ്ട് ജി.സുരേഷ് ബാബു, ഗ്രന്ഥാലയം കമ്മിറ്റി അംഗങ്ങളായ കെ. അരവിന്ദൻ, കെ.കെ. അഭിലാഷ്, കെ. പ്രഭാകരൻ, വി.ശ്രീരാജ്, വനിതാവേദി അംഗങ്ങളായ കെ.സവിത,വി പ്രസീത കുമാരി,പി.ബി. നന്ദന, സി രജിത, കെ.ആശ പ്രസംഗിച്ചു. ഗ്രന്ഥാലയം വനിതാവേദി സെക്രട്ടറി സി.സനിത അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയംഭരണ സമിതി അംഗം അശ്വതി അജികുമാർ സ്വാഗതവും കെ ദിവ്യ നന്ദിയും പറഞ്ഞു
