പെർവാഡ് കടപ്പുറത്ത് വലയുമായി മീൻ പിടിക്കാൻ പോയ 19കാരനെ കടലിൽ വീണ് കാണാതായി
കാസർകോട്: കുമ്പള പെർവാഡ് കടപ്പുറത്ത് വലയുമായി മീൻ പിടിക്കാൻ പോയ 19കാരനെ കടലിൽ വീണ് കാണാതായി. പെർവാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ ഫാത്തിമയുടെ മകൻ അ ർഷാദി(19)നെയാണ് തിരയിൽ പെട്ട് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വലയുമായി മീൻ പിടിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. വിവരത്തെ തുടർന്ന് ഫയർഫോഴ്സും തീരദേശ പൊലീസും കുമ്പള പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.