കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. കണ്ണൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനവ്യൂഹം കാല്‍ടെക്‌സ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുലിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു.
ഒരിടവേളക്കു ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തുവന്നത്.