Category: Local News

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയും കടകളും തകര്‍ത്തു; മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: തായന്നൂര്‍ മുക്കുഴിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ചു. തുടര്‍ന്ന് കടകള്‍ക്കു നേരെ പാഞ്ഞ് കയറി മൂന്നു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്‌റ്റേഷണറി, തയ്യല്‍ കടകള്‍ എന്നിവയും ഓട്ടോയുമാണ് തകര്‍ത്തത്.

കുമ്പളയില്‍ വീണ്ടും തസ്‌ക്കര വിളയാട്ടം; പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം

കാസര്‍കോട്: കുമ്പളയില്‍ പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം നടന്നു. കുമ്പള ഭാസ്‌കര നഗരയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഹരീശയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലാണ് മോഷണ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു; പൊലീസുകാരന് പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം റോഡ് നിര്‍മാണത്തിന് വേണ്ടിഇറക്കിവച്ച സിമന്റ് കട്ടയില്‍ ഇടിച്ച് നിന്നു. ദേശീയ പാതയിലെ ഐങ്ങോത്ത് ബുധനാഴ്ച വൈകിട്ട് 3.45നാണ് സംഭവം. കാസര്‍കോട് നിന്നും ചെറുവത്തൂര്‍

കുമ്പളയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; മുട്ടത്തൊടി സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. യുവാവ് പിടിയില്‍. മുട്ടത്തൊടി ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ(33)യാണ് കുമ്പള എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

മദ്യപിച്ച് സ്വകാര്യ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പിടിവീഴും; അന്നത്തെ ട്രിപ്പ് റദ്ദാക്കും; പുതിയ പരിഷ്കരണവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: മദ്യപിച്ച് ബസ്സ് ഓടിക്കുന്ന ഡ്രൈവർമാർക്ക് എതിരെ ശക്തമായ നടപടിയുമായി ഗതാഗത വകുപ്പ്. കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യബസ്

ലോക്സഭ തിരഞ്ഞെടുപ്പ്; വീട്ടില്‍ വോട്ട് നാളെ മുതല്‍

കാസർകോട്: ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനത്തിന് ജില്ലയില്‍ ഏപ്രില്‍ 18ന് തുടക്കമാകും. ഏപ്രില്‍ 18, 19,

രാജ്യത്ത് മോദി തരംഗമില്ല; ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്ന് രമേശ് ചെന്നിത്തല

കാസർകോട്: രാജ്യത്ത് മോദി തരംഗമില്ലെന്നും ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും എ. ഐ.സി.സി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കാസർകോട് പ്രസ് ക്ലബ്ബിൻ്റെ ജനസഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 ൽ ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്പേയ്

തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബെഡ് റൂമിലെ അലമാരയില്‍

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണുമരിച്ചു; ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരി നില്‍ക്കുമ്പോഴാണ് സംഭവം

ആലപ്പുഴ: വ്യാജപുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും

പ്രചരണം അവസാനലാപ്പിലേക്ക്; കാസര്‍കോട്ട് പോരിനു വീര്യമേറി

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പോരിന് മൂര്‍ച്ഛ കൂടി. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ തവണ കയ്യടക്കിയ കാസര്‍കോട് മണ്ഡലം ഇത്തവണയും നിലനിര്‍ത്താനുള്ള തികഞ്ഞ പോരാട്ടത്തിലാണ്

You cannot copy content of this page