സീതാംഗോളി മദ്യശാലയ്ക്കടുത്തെ കൊലപാതകം : ഒരാൾ വലയിൽ; അക്രമത്തിൽ നാലംഗ സംഘമെന്ന് സൂചന

കുമ്പള : ബീവറേജസ് മദ്യ വില്പനശാലയ്ക്ക ടുത്ത് 36 കാരൻ തലയ്ക്കെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് വലയിലായി. സംഭവത്തിനു പിന്നിൽ നാലംഗ സംഘമു ള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘടനത്തിനു കാരണമെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞദിവസം ഇതേ സംഘങ്ങൾ ഇവിടെ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നതായും സൂചനയുണ്ട്. സിസിടിവി സംവിധാനം ഇല്ലാതിരുന്ന സ്ഥലത്തായിരുന്നു സംഘട്ടനമുണ്ടായതെന്നു പറയുന്നു. ബാപ്പാലിപ്പൊനം കുണ്ടിക്കാന സ്വദേശിയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page