ബംഗളൂരു ശിവാജി നഗറിൽ മതിൽ ഇടിഞ്ഞുവീണു 2 കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു: ഏഴുപേർ ഗുരുതര നിലയിൽ

ബംഗളൂരു :ബംഗളൂരു ശിവാജി നഗറിലെ ബോവ്റിങ് ലേഡി
കഴ് സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ തകർന്നു രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ദാരുണമായി മരിച്ചു.
മരിച്ചവരിൽ രണ്ടുപേർ മലയാളികൾ.
ഏഴുപേരെ ഗുരുതരമായ പ രിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് അപകടം. പൊടുന്നനെയുണ്ടായ അതിശക്തമായ മഴക്കും ഇടിമിന്നലിനുമിടയിൽ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവർ മതിലും കടയും ടാർപാളിൻ കൊണ്ട് ബന്ധിച്ചു.തിരക്കേറിയ റോഡിലെ യാത്രക്കാർ കൂട്ടമായി ടാർപാളി നടിയിൽ തിങ്ങി ഞെരുങ്ങി നിന്നു. നിമിഷങ്ങൾക്കിടയിലുണ്ടായ അതിശക്തമായകാറ്റിലും മഴയിലും ഇടിമിന്നലിലും മതിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരെ സ്ഥലത്തുണ്ടായിരുന്നവർ തന്നെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികളുൾപ്പെടെ
ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു.വിവരമറിഞ്ഞ് ശിവാജി നഗർ എംഎൽഎ റിസ്വാൻ അർഷാദ് സ്ഥലത്ത്പാഞ്ഞെത്തി. അപകടത്തിൽ ഏഴു പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രി സിദ്ധാരമയ്യ ,ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, പ്രതിപക്ഷനേതാവ് ആർ അശോക തുടങ്ങിയവരും സ്ഥലത്തെത്തി
സ്തിഥിവിവരങ്ങൾ നിരീക്ഷിച്ചു.മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യ മന്ത്രി അഞ്ചു ലക്ഷം രൂപ വീതം അടിയന്തിര ആശ്വാസം അനുവദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page