കർഷകൻ കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ

മലപ്പുറം :പറമ്പിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .മലപ്പുറം പരിയാപുരം പട്ടിക്കുന്നിലെ അബ്ദുള്ള അസീസ് (55 )ആണ് മരിച്ചത്. അബ്ദുൾ അസീസിന്റെ മൃതദേഹത്തിന് അടുത്ത് ഒരു പന്നിയേയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തെ കൃഷിയിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു. അബ്ദുൽ അസീസ് ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page