ആത്മഹത്യക്കു ശ്രമിച്ചു ഗുരുതരനിലയിലായിരുന്ന 17കാരി മരിച്ചു

കാസര്‍കോട്: ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന 17കാരി മരിച്ചു. മേല്‍പ്പറമ്പ്, കൂവത്തൊട്ടി ഉലൂജിയിലെ രഞ്ജിനി(17)യാണ് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് രഞ്ജിനി കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഗുരുതര നിലയിലായ പെണ്‍കുട്ടി ഏതാനും ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കൈകൊട്ടിക്കളി കളിക്കാന്‍ പോയി വൈകി വന്നത് ശരിയല്ലെന്ന് അമ്മൂമ്മ ഉപദേശിച്ച വിഷമത്തിലാണ് പെണ്‍കുട്ടി കെട്ടിത്തൂങ്ങിയതെന്നു പറയുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് …

ബലിപെരുന്നാള്‍: ജൂണ്‍ 7ന് കൂടി അവധി പ്രഖ്യാപിക്കണം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ഏഴിന് അവധി പ്രഖ്യാപിക്കണമെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.ബലിപെരുന്നാളിന് ജൂണ്‍ ആറിനു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അഭ്യര്‍ത്ഥനയില്‍ നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. എന്നാല്‍ ബലിപെരുന്നാള്‍ ഏഴാം തീയതി ആയതിനാല്‍ അന്നു കൂടി സര്‍ക്കാര്‍ അവധിയാക്കണമെന്ന് അഭ്യര്‍ത്ഥനയില്‍ എം എല്‍ എ ആവശ്യപ്പെട്ടു.

ചെറുവത്തൂര്‍, മട്ടലായി മഹാശിവക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

കാസര്‍കോട്: ചെറുവത്തൂര്‍, മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് രണ്ട് സ്വര്‍ണ്ണനാണയങ്ങളും 30000 രൂപയും കവര്‍ച്ച ചെയ്തു. ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലാണ്. ബുധനാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ ക്ഷേത്രം ഭാരവാഹികളെയും ചന്തേര പൊലീസിനെയും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.ദേശീയ പാതയോരത്താണ് മേല്‍ മട്ടലായി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; മുളിയാര്‍ സ്വദേശിയുടെ 19,36,000 രൂപ തട്ടിയെടുത്തു, സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ട സംഘം യുവാവിന്റെ 19,36,000 രൂപ തട്ടിയെടുത്തതായി പരാതി. മുളിയാറിലെ കെ.ടി ഷിനോജ് കുമാറി (37)ന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. 2025 ഫെബ്രുവരി 25 മുതല്‍ മെയ് 29 വരെയുള്ള ദിവസങ്ങളിലാണ് പണം തട്ടിയെടുത്തതെന്നു പരാതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ട സംഘം പ്ലസ് 500, ഗ്ലോബല്‍ സിഎസ് എന്ന കമ്പനിയുടെ ട്രേഡിംഗ് നടത്തിയാല്‍ നല്ല ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയതെന്നു പരാതിയില്‍ പറയുന്നു. …

അഡൂരില്‍ ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയതായി പരാതി

കാസര്‍കോട്: നാലു ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയതായി പരാതി. അഡൂര്‍, സഞ്ചക്കടവിലെ മുഹമ്മദ് റാഫി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. മെയ് നാലിനു ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീടിനു സമീപത്തുള്ള ഗോഡൗണിനു മുന്നിലെ മൈതാനത്തില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് നിറയ്ക്കാത്ത നാലു സിലിണ്ടറുകളാണ് മോഷണം പോയതെന്നു പരാതിയില്‍ പറയുന്നു.

യുവ വനിതാ ഡോക്ടര്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

മംഗ്‌ളൂരു: യുവ വനിതാ ഡോക്ടറെ ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബള്ളാരിയിലെ വെങ്കിടേഷിന്റെ മകള്‍ വിഷ്ണുപ്രിയ (23)യാണ് മരിച്ചത്. വിഷ്ണുപ്രിയയുടെ കുടുംബം ബഹ്‌റൈനിലാണ്. ഷിമോഗയിലെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുപ്രിയ കഴിഞ്ഞ ദിവസം യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്നു തന്നെ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്നവരെല്ലാം വീടുകളിലേക്ക് പോയിരുന്നു. എന്നാല്‍ വിഷ്ണുപ്രിയ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലില്‍ തന്നെ തങ്ങുകയായിരുന്നുവെന്നു പറയുന്നു.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതിലേക്ക് …

കുമ്പളയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി 18.46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ അന്‍സീഫ് (31), ബാന്ദ്ര, മര്‍ദ്ദാല, കഡബയിലെ ഇര്‍ഫാന്‍ (25) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുത്തൂരിലെ ഒളിവു കേന്ദ്രത്തില്‍ വച്ചായിരുന്നു അറസ്റ്റ്. പൊലീസ് സംഘത്തില്‍ സിപിഒമാരായ ചന്ദ്രന്‍, മനു, വിനോദ്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.കേസിലെ മുഖ്യപ്രതിയായ പുത്തിഗെ, ചള്ളങ്കയത്തെ …

പെരുമ്പളയിലെ കരിച്ചേരി പാര്‍വ്വതി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരുമ്പള, കടവത്തെ പരേതനായ ചന്തു നമ്പ്യാരുടെ ഭാര്യ കരിച്ചേരി പാര്‍വ്വതി അമ്മ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മക്കള്‍: ശാരദ, ചാത്തുക്കുഞ്ഞി, സുമതി, ശശിധരന്‍, രവീന്ദ്രന്‍. മരുമക്കള്‍: ചന്ദ്രന്‍ (തളിപ്പറമ്പ്), ശോഭന, അംബിക, വീണ. സഹോദരങ്ങള്‍: നാരായണി അമ്മ, പരേതരായ ചോമു അമ്മ (മാവുങ്കാല്‍), തമ്പായി അമ്മ (പനയാല്‍).

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊലക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗ്‌ളൂരു: മംഗ്‌ളൂരുവിലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി (28)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബജ്‌പെ, ശാന്തിഗുഡ്ഡെയിലെ അബ്ദുല്‍ റസാഖി (59)നെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.അറസ്റ്റിലായ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതും അബ്ദുല്‍ റഹ്‌മാനാണെന്നു കൂട്ടിച്ചേര്‍ത്തു. മെയ് ഒന്നിന് രാത്രി ബജ്‌പെയില്‍ വച്ചാണ് സുഹാസ് ഷെട്ടി വെട്ടേറ്റ് മരിച്ചത്. കേസില്‍ ഇതുവരെയായി …

പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം പതിവാക്കി; 64 കാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ 64കാരന്‍ അറസ്റ്റില്‍. തളിപ്പറമ്പ്, നടുവില്‍, പോത്തുകുണ്ടിലെ പ്രാണ്‍ നാരായണ(64) നെയാണ് കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എംഎന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനവും അശ്ലീല ആംഗ്യവും കാട്ടുന്നതായി കാണിച്ചു നല്‍കിയ പരാതിയില്‍ പ്രാണ്‍ നാരായണനെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; ഭാര്യയ്ക്കും പരിക്ക്

കണ്ണൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. കണ്ണൂര്‍, പുതിയതെരു, മണ്ഡപത്തിനു സമീപത്തു ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ പാലക്കുളങ്ങര, അമ്പലം-ഭ്രാന്തന്‍കുന്ന് കള്ളുഷാപ്പ് റോഡിലെ പ്രദീപന്‍ (56) ആണ് മരിച്ചത്. അപകട സമയത്ത് ഭാര്യ പാര്‍വ്വതി, മകന്‍ അരുണ്‍ കുമാറും ഓട്ടോയിലുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് ഓട്ടോ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപത്തു നിര്‍ത്തിയിട്ടു തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പ്രദീപനും കുടുംബവും. ചൊവ്വാഴ്ച രാവിലെ …

ബന്തടുക്ക, ഏണിയാടി സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ച കേസ്; രണ്ടു പേര്‍ പിടിയില്‍

റിയാദ്: കാസര്‍കോട്, ബന്തടുക്ക, ഏണിയാടി സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ച കേസില്‍ രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായതായി സൂചന. സ്വദേശികളായ രണ്ടു പേരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു.ഏണിയാടിയിലെ മുഹമ്മദ്-മറിയമ്മ ദമ്പതികളുടെ മകന്‍ എഎം ബഷീര്‍ (42)ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ അക്രമികള്‍ ബഷീറിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ബീഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ …

എംഡിഎംഎയും വടിവാളുമായി സ്ത്രീ അറസ്റ്റില്‍

കണ്ണൂര്‍: എംഡിഎംഎയും വടിവാളുമായി സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, മണല്‍ ഹംദാന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സി. സീനത്തി(48)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദ്ദേശ പ്രകാരം എസിഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. 1.40 ഗ്രാം എംഡിഎംഎയും വടിവാളും സീനത്തില്‍ നിന്നു പിടികൂടിയതായി പൊലീസ് പറഞ്ഞു.കാപ്പ കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളിയായ പട്ടറത്തു റഹീമും കൂട്ടാളികളും സീനത്ത് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരമറിഞ്ഞാണ് പൊലീസ് എത്തിയത്. പരിശോധനയില്‍ മയക്കുമരുന്നും മാരകായുധവും കണ്ടെടുത്തു.സീനത്തിന്റെ അറസ്റ്റ് …

ഓടെടുത്ത് അകത്തു കടന്ന മോഷ്ടാവ് വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു സ്വര്‍ണ്ണം കവര്‍ന്നു; സംഭവം ബേഡകം, കൊളത്തൂരില്‍

കാസര്‍കോട്: വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു അരപ്പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, നാര്‍ക്കോട്ടെ സരോജിനി (62)യുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. വീടിനു സമീപത്തു വച്ചിരുന്ന ഏണി ഉപയോഗിച്ചു വീടിന്റെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിലുണ്ടായിരുന്ന ഒന്നരപ്പവന്‍ തൂക്കമുള്ള പൊട്ടിയ സ്വര്‍ണ്ണവളയില്‍ നിന്നു അരപ്പവന്‍ ആണ് മോഷ്ടാവ് കൈക്കലാക്കിയത്. ഒരു പവന്‍ തൂക്കമുള്ള ഭാഗം താഴെ വീണ നിലയില്‍ കാണപ്പെട്ടു. തുണിത്തരങ്ങളും വാരിവലിച്ചിട്ട …

പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിവാദമായപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി വിദ്യാഭ്യാസ ഉപഡയറക്ടറോട് നിര്‍ദ്ദേശം നല്‍കിയത്.തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായരെ മുഖ്യാതിഥിയാക്കിയത്. അധികൃതര്‍ ക്ഷണിച്ചതു പ്രകാരമാണ് പങ്കെടുത്തതെന്നാണ് പോക്‌സോ കേസില്‍ പ്രതിയായ മുകേഷ് എം നായരുടെ നിലപാട്.കോവളത്ത് റീല്‍സ് ചിത്രീകരണത്തിനിടയില്‍ പ്രായ പൂര്‍ത്തിയാകാത്ത …

കാനറാ ബാങ്കില്‍ നിന്നു 52 കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

ബംഗ്‌ളൂരു: കനറാ ബാങ്ക് ശാഖയില്‍ നിന്നു 52 കോടി രൂപ വില മതിക്കുന്ന 58.975 കിലോ സ്വര്‍ണ്ണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു. കനറാ ബാങ്കിന്റെ വിജയപുര, മനാഗുളി ശാഖയിലാണ് കൊള്ള നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കു കൊള്ളയാണ് മനാഗുളിയില്‍ നടന്നത്. മെയ് 23നും ജൂണ്‍ ഒന്നിനും ഇടയിലാണ് കൊള്ള നടന്നതെന്നു സംശയിക്കുന്നു. ബാങ്കിന്റെ കള്ളത്താക്കോല്‍ കൈക്കലാക്കിയ സംഘം സിസിടിവി ക്യാമറകള്‍ ഓഫാക്കി വിവിധ ദിവസങ്ങളിലാണ് കൊള്ള നടത്തിയതെന്നും സംശയിക്കുന്നു. കൊള്ളക്കാരെ കണ്ടെത്താന്‍ പൊലീസ് എട്ടു …

സ്‌കൂട്ടർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ കയറി; തിരിച്ചെത്തിയപ്പോൾ സ്‌കൂട്ടർ കാണാനില്ല, സംഭവം പട്ടാപ്പകൽ ഹൊസങ്കടി ടൗണിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ടൗണിൽ പട്ടാപ്പകൽ സ്‌കൂട്ടർ മോഷണം പോയി. കൊടലമുഗറു, ആനക്കല്ല് ഹൗസിലെ മുഹമ്മദി(57)ന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് മോഷണം പോയത്. ജൂൺ ഒന്നിനു ഉച്ച കഴിഞ്ഞ് 2.30നാണ് സംഭവം. കർണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടർ ഹൊസങ്കടിയിലെ സംഘം ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു മുഹമ്മദ്. 15 മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയ കാര്യം അറിഞ്ഞതെന്നു മുഹമ്മദ് മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഷേണിയില്‍ നിന്നു കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി; കര്‍ണ്ണാടകയില്‍ ഉള്ളതായി സൂചന

കാസര്‍കോട്: ഷേണി, പട്‌ളത്തലയില്‍ നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിത്രകല (37)യെയും പതിനാല്, മൂന്ന് വയസ്സുള്ള രണ്ടു മക്കളെയുമാണ് മെയ് 31 മുതല്‍ കാണാതായത്. ഉച്ചക്ക് 11.15 മണിയോടെ പെര്‍ളയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.യുവതിയും മക്കളും കര്‍ണ്ണാടകയില്‍ ഉള്ളതായാണ് പൊലീസിനു ലഭിച്ച സൂചന. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചു.