എംഡിഎംഎയും വടിവാളുമായി സ്ത്രീ അറസ്റ്റില്‍

കണ്ണൂര്‍: എംഡിഎംഎയും വടിവാളുമായി സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, മണല്‍ ഹംദാന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സി. സീനത്തി(48)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദ്ദേശ പ്രകാരം എസിഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. 1.40 ഗ്രാം എംഡിഎംഎയും വടിവാളും സീനത്തില്‍ നിന്നു പിടികൂടിയതായി പൊലീസ് പറഞ്ഞു.
കാപ്പ കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളിയായ പട്ടറത്തു റഹീമും കൂട്ടാളികളും സീനത്ത് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരമറിഞ്ഞാണ് പൊലീസ് എത്തിയത്. പരിശോധനയില്‍ മയക്കുമരുന്നും മാരകായുധവും കണ്ടെടുത്തു.
സീനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് പുറത്തിറങ്ങിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും സ്‌കൂട്ടറില്‍ എത്തിയതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ 4.11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഷാഹിദീദ് അഫ്‌നാസി (25)നെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page