ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊലക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗ്‌ളൂരു: മംഗ്‌ളൂരുവിലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി (28)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബജ്‌പെ, ശാന്തിഗുഡ്ഡെയിലെ അബ്ദുല്‍ റസാഖി (59)നെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതും അബ്ദുല്‍ റഹ്‌മാനാണെന്നു കൂട്ടിച്ചേര്‍ത്തു. മെയ് ഒന്നിന് രാത്രി ബജ്‌പെയില്‍ വച്ചാണ് സുഹാസ് ഷെട്ടി വെട്ടേറ്റ് മരിച്ചത്. കേസില്‍ ഇതുവരെയായി 12 പേരാണ് അറസ്റ്റിലായത്. 2022 ജുലായില്‍ സൂറത്കല്ലില്‍ ഫാസില്‍ എന്നയാളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. പ്രസ്തുത കൊലപാതകത്തിന്റെ വൈരാഗ്യമാണ് സുഹാസിന്റെ കൊലപാതകത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page