അമേരിക്കന്‍ ഡോക്ടറോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം; എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇമെയില്‍ സന്ദേശമയച്ചു
കണക്റ്റിക്കട്ട് :യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജനിച്ച ഒരു ഡോക്ടറോട് ഉടന്‍ രാജ്യം വിടണമെന്ന് ഫെഡറല്‍ എമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.കണക്റ്റിക്കട്ടിലെ ക്രോംവെല്ലില്‍ നിന്നുള്ള ഫിസിഷ്യന്‍ ലിസ ആന്‍ഡേഴ്സനാണ് ഇതു സംബന്ധിച്ച ഇമെയില്‍ സന്ദേശം ലഭിച്ചത്. ‘നിങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിടേണ്ട സമയമായി” എന്ന് സന്ദേശം ഓര്‍മ്മിപ്പിച്ചു.നാടുകടത്തലുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ തുടരുന്നതിനാല്‍, സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അല്ലെങ്കില്‍ ‘സ്വയം നാടുകടത്തല്‍” നടത്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പൗരന്മാരല്ലാത്തവരെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.എന്നാല്‍ 58 കാരിയായ ആന്‍ഡേഴ്സണ്‍ പെന്‍സില്‍വാനിയയില്‍ ജനിച്ചു, ഒരു യുഎസ് …