ചെറുവത്തൂര്‍, മട്ടലായി മഹാശിവക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

കാസര്‍കോട്: ചെറുവത്തൂര്‍, മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് രണ്ട് സ്വര്‍ണ്ണനാണയങ്ങളും 30000 രൂപയും കവര്‍ച്ച ചെയ്തു. ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലാണ്. ബുധനാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ ക്ഷേത്രം ഭാരവാഹികളെയും ചന്തേര പൊലീസിനെയും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ദേശീയ പാതയോരത്താണ് മേല്‍ മട്ടലായി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page