ഷേണിയില്‍ നിന്നു കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി; കര്‍ണ്ണാടകയില്‍ ഉള്ളതായി സൂചന

കാസര്‍കോട്: ഷേണി, പട്‌ളത്തലയില്‍ നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിത്രകല (37)യെയും പതിനാല്, മൂന്ന് വയസ്സുള്ള രണ്ടു മക്കളെയുമാണ് മെയ് 31 മുതല്‍ കാണാതായത്. ഉച്ചക്ക് 11.15 മണിയോടെ പെര്‍ളയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.
യുവതിയും മക്കളും കര്‍ണ്ണാടകയില്‍ ഉള്ളതായാണ് പൊലീസിനു ലഭിച്ച സൂചന. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page