ആത്മഹത്യക്കു ശ്രമിച്ചു ഗുരുതരനിലയിലായിരുന്ന 17കാരി മരിച്ചു

കാസര്‍കോട്: ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന 17കാരി മരിച്ചു. മേല്‍പ്പറമ്പ്, കൂവത്തൊട്ടി ഉലൂജിയിലെ രഞ്ജിനി(17)യാണ് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് രഞ്ജിനി കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഗുരുതര നിലയിലായ പെണ്‍കുട്ടി ഏതാനും ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കൈകൊട്ടിക്കളി കളിക്കാന്‍ പോയി വൈകി വന്നത് ശരിയല്ലെന്ന് അമ്മൂമ്മ ഉപദേശിച്ച വിഷമത്തിലാണ് പെണ്‍കുട്ടി കെട്ടിത്തൂങ്ങിയതെന്നു പറയുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. സുമലതയാണ് പെണ്‍കുട്ടിയുടെ മാതാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page