പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിവാദമായപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി വിദ്യാഭ്യാസ ഉപഡയറക്ടറോട് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായരെ മുഖ്യാതിഥിയാക്കിയത്. അധികൃതര്‍ ക്ഷണിച്ചതു പ്രകാരമാണ് പങ്കെടുത്തതെന്നാണ് പോക്‌സോ കേസില്‍ പ്രതിയായ മുകേഷ് എം നായരുടെ നിലപാട്.
കോവളത്ത് റീല്‍സ് ചിത്രീകരണത്തിനിടയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മുകേഷിനെതിരെ പോക്‌സോ കേസെടുത്തിരുന്നത്. നാലു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തി മൊഴിയെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page