യുവ വനിതാ ഡോക്ടര്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

മംഗ്‌ളൂരു: യുവ വനിതാ ഡോക്ടറെ ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബള്ളാരിയിലെ വെങ്കിടേഷിന്റെ മകള്‍ വിഷ്ണുപ്രിയ (23)യാണ് മരിച്ചത്. വിഷ്ണുപ്രിയയുടെ കുടുംബം ബഹ്‌റൈനിലാണ്. ഷിമോഗയിലെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുപ്രിയ കഴിഞ്ഞ ദിവസം യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്നു തന്നെ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്നവരെല്ലാം വീടുകളിലേക്ക് പോയിരുന്നു. എന്നാല്‍ വിഷ്ണുപ്രിയ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലില്‍ തന്നെ തങ്ങുകയായിരുന്നുവെന്നു പറയുന്നു.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page